ഹൈദരാബാദ് :രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ച പ്രശസ്‌ത സിനിമ നിര്‍മ്മാതാവും വ്യവസായിയും ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്‍റെ മരണത്തില്‍ അനുശോചിച്ച് നരേന്ദ്ര മോദി. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്ന ദീർഘദർശിയായിരുന്നു റാമോജിയെന്ന് എക്‌സില്‍ പങ്കുവച്ച അനുശോചനക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകൾ പത്രപ്രവർത്തന രംഗത്തും ചലച്ചിത്രലോകത്തും ശ്രദ്ധേയമായ മുദ്രകള്‍ പതിപ്പിച്ചവയാണ്. തൻ്റെ പരിശ്രമങ്ങളിലൂടെ മാധ്യമങ്ങളിലും വിനോദ വ്യവസായ രംഗത്തും വലിയ രീതിയിലുളള നൂതന മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടെന്നും നരേന്ദ്ര മോദി സ്‌മരിച്ചു.
'ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിപ്ലവാത്മക മാറ്റം കൊണ്ടുവന്ന ദീർഘദർശി' ; റാമോജി റാവുവിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നരേന്ദ്ര മോദി - NARENDRA MODI ABOUT RAMOJI - NARENDRA MODI ABOUT RAMOJI
റാമോജി റാവുവിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനത്തിൽ അതീവ തത്പരനായിരുന്നു നിര്‍മ്മാതാവും വ്യവസായിയുമായ റാമോജിയെന്ന് പ്രതികരണം
റാമോജി റാവു, നാരേന്ദ്ര മോദി (ETV Bharat)
Published : Jun 8, 2024, 11:36 AM IST
റാമോജി റാവു ഇന്ത്യയുടെ വികസനത്തിൽ അതീവ തത്പരനായിരുന്നു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാനും നിരവധി അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. റാമോജിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി
Also Read:രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാടു ഉടമയുമായ രാമോജി റാവു അന്തരിച്ചു