കേരളം

kerala

ETV Bharat / bharat

റാമോജി ഫിലിം സിറ്റിയില്‍ 'ഹോളിഡേ കാര്‍ണിവല്‍'; അടിച്ചുപൊളിക്കാം ഈ അവധിക്കാലം - Ramoji Film City Holiday Carnival - RAMOJI FILM CITY HOLIDAY CARNIVAL

RAMOJI FILM CITY HOLIDAY CARNIVAL: അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികള്‍ക്ക് പ്രത്യേക പരിപാടികളുമായി ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാമോജി ഫിലിം സിറ്റി.

RAMOJI FILM CITY HYDERABAD  RFC HOLIDAY CARNIVAL PACKAGES  RAMOJI FILM CITY TICKETS  റാമോജി ഫിലിം സിറ്റി ഓഫര്‍
RAMOJI FILM CITY HOLIDAY CARNIVAL

By ETV Bharat Kerala Team

Published : Apr 26, 2024, 4:40 PM IST

വധിക്കാലം എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലാണോ നിങ്ങള്‍? എന്നാല്‍, ഇനി കൂടുതല്‍ ആലോചിച്ച് തലപുകയ്‌ക്കേണ്ട. ബാഗ് പാക്ക് ചെയ്‌ത് നേരെ വണ്ടി കയറിക്കോളൂ, ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലേക്ക്.

കുടുംബവുമൊത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടാൻ കാത്തിരിക്കുന്നവര്‍ക്കും സാഹസിഹകത ഇഷ്‌ടപ്പെടുന്നവര്‍ക്കുമായി നിരവധി കാര്യങ്ങളാണ് 'ഹോളിഡേ കാര്‍ണിവല്‍' ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 25-ന് ആരംഭിച്ച 'ഹോളിഡേ കാര്‍ണിവല്‍' ജൂണ്‍ 9-നാണ് അവസാനിക്കുന്നത്.

RAMOJI FILM CITY HOLIDAY CARNIVAL

പ്രായഭേദമന്യേ ഒരു ദിനം കൊണ്ടാടാനുള്ളതെല്ലാം റാമോജി ഫിലിം സിറ്റിയിലെ ഹോളിഡേ കാര്‍ണിവലില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. ഫിലിം സിറ്റിയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മോഷൻ ക്യാപ്‌ചർ, വെർച്വൽ ഷൂട്ടുകൾ എന്നിവയെ കുറിച്ച് നേരിട്ട് കൂടുതലറിയാം. വേനല്‍ച്ചൂടില്‍ നിന്നും രക്ഷനേടാൻ റൈൻ ഡാൻസ് ഫ്ലോറും സഞ്ചാരികള്‍ക്കായി തയ്യാറാണ്.

അവിടം കൊണ്ടൊന്നും തീരുന്നതല്ല ആഘോഷങ്ങള്‍. യുറീക്ക സ്റ്റേജില്‍ നടക്കുന്ന ലൈവ് ഷോകള്‍ ആരെയും അമ്പരപ്പിക്കും. ഗ്ലോ ഗാര്‍ഡനിലെ ശില്‍പങ്ങളും മിന്നുന്ന ലൈറ്റുകളും നവ ദൃശ്യാനുഭൂതിയാകും കാഴ്‌ചക്കാര്‍ക്ക് സമ്മാനിക്കുക.

RAMOJI FILM CITY HOLIDAY CARNIVAL

'ഹോളിഡേ കാര്‍ണിവല്‍' പാക്കേജുകള്‍:ഒരു ദിവസം പൂര്‍ണമായും ഫിലിം സിറ്റിയില്‍ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഫുള്‍ ഡേ പാക്കേജുകള്‍. രാവിലെ 9 മണിയ്‌ക്ക് ആരംഭിച്ച് രാത്രി 9ന് അവസാനിക്കുന്ന രീതിയിലാണ് പാക്കേജിന്‍റെ സമയക്രമം. നോണ്‍ എസി ബസിലെ സ്റ്റുഡിയോ ടൂറും, മറ്റ് പ്രധാന ആകര്‍ഷണങ്ങളിലേക്കുള്ള പ്രവേശനവുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

യാത്ര കൂടുതല്‍ ആഡംബരമാക്കാൻ പ്രീമിയം പാക്കേജിലേക്ക് അപ്‌ഗ്രേഡ് ചെയ്‌താല്‍ മതി. എസി ബസില്‍ സ്റ്റുഡിയോ ടൂർ, സ്പെഷ്യൽ ഷോകളിലേക്കുള്ള എക്‌സ്‌പ്രസ് എൻട്രി, വിഭവസമൃദ്ധമായ ബുഫെ ഉച്ചഭക്ഷണം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ പ്രീമിയം പാക്കേജില്‍ ലഭിക്കും.

RAMOJI FILM CITY HOLIDAY CARNIVAL

ഉച്ചയ്‌ക്ക് ശേഷമാണ് കാര്‍ണിവലില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതെങ്കില്‍ ഈവനിങ് പാക്കേജുകള്‍ ഉപയോഗപ്പെടുത്താം. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി 9 വരെയാണ് ഈവനിങ് പാക്കേജിന്‍റെ സമയക്രമം. സ്റ്റുഡിയോ ടൂറും ഡിന്നറുമാണ് ഈ പാക്കേജില്‍ ലഭിക്കുന്നത്. അധിക ആനുകൂല്യങ്ങള്‍ക്ക് പ്രീമിയം ഈവനിങ് പാക്കേജുകളും ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സമ്മര്‍ പാക്കേജുകളും ഫിലിം സിറ്റിയില്‍ ലഭ്യമാണ്.

ടിക്കറ്റ് ബുക്ക് ചെയ്യാൻ: റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്ന ഹോളിഡേ കാര്‍ണിവലിന്‍റെ ടിക്കറ്റുകള്‍ക്കായി www.ramojifilmcity.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കിൽ 7659876598 എന്ന നമ്പറിലും ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടാം.

ABOUT THE AUTHOR

...view details