കേരളം

kerala

ETV Bharat / bharat

അധ്യാത്മ രാമായണം ഇരുപത്തിരണ്ടാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - Ramayanam 22 day - RAMAYANAM 22 DAY

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

അധ്യാത്മ രാമായണം Hanuman Ravana sabhayil ലങ്കാദഹനം Hanumande Prathyagamanam
Ramayanam 22 day Portions to be read and its interpretations (ETV Bharat)

By ETV Bharat Kerala Team

Published : Aug 6, 2024, 6:57 AM IST

ധുനിക ലോകത്തും ഏറെ പ്രാധാന്യത്തോടെ നിലകൊള്ളുന്ന ഇതിഹാസ കാവ്യമാണ് രാമായണം. കര്‍മ്മം, ധര്‍മ്മം, അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്‍റെ വിജയം, കഥാപാത്രങ്ങളുടെ കൂറ്, ധൈര്യം, നിസ്വാര്‍ത്ഥത തുടങ്ങിയ കാലാതിവര്‍ത്തിയായ മൂല്യങ്ങളിലൂടെ വ്യക്തികളെ തത്വാധിഷ്‌ഠിത ജീവിതത്തിന് ഈ ഗ്രന്ഥം പ്രചോദിപ്പിക്കുന്നു. പ്രവൃത്തികളിലും ബന്ധങ്ങളിലും അഗാധമായ മനസിലാക്കലുകളും ധര്‍മ്മിക മൂല്യങ്ങളല്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ ഗ്രന്ഥം സഹായകമാകുന്നു.

രാമായണം 22ാം ദിവസം പാരായണം ചെയ്യേണ്ടത് ഹനുമാന്‍ രാവണ സഭയില്‍ മുതല്‍ ഹനുമാന്‍റെ പ്രത്യാഗമനം വരെ

ഹനുമാന്‍ രാവണ സഭയില്‍

സംഗ്രഹം

വായുപുത്രനായ ഹനുമാന്‍ രാക്ഷസരാജാവായ രാവണന്‍റെ രാജസഭയില്‍ നിര്‍ഭയം നിലകൊള്ളുന്നു. തന്നെ രാക്ഷസന്‍മാര്‍ പിടികൂടിയെങ്കിലും രാമനോടുള്ള അചഞ്ചലമായ സഖ്യം ഹനുമാന്‍ അവിടെയും കൈവിടുന്നില്ല. തന്‍റെ അധാര്‍മ്മിക വഴികള്‍ ഉപേക്ഷിച്ച് സീതയെ രാമന് തിരികെ നല്‍കാന്‍ ഹനുമാന്‍ രാവണനെ ഉപദേശിക്കുന്നു. ഹനുമാന്‍റെ ജ്ഞാനവും ധൈര്യവും ജീവിതത്തില്‍ ധര്‍മ്മത്തിന്‍റെ പാത പിന്തുടരേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശമാണ് ഈ ഭാഗത്തിലൂടെ നമുക്ക് നല്‍കുന്നത്.

ഗുണപാഠം

പ്രതികൂല സാഹചര്യങ്ങളിലും സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നില കൊള്ളേണ്ടതിന്‍റെ ആവശ്യകതയാണ് ഈ ഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. ഹനുമാന്‍റെ ജ്ഞാനവും ധൈര്യവും ഉയര്‍ത്തിക്കാട്ടുന്നത് ഭക്തിയുടെ കരുത്താണ്. ഒരുവന്‍റെ ശക്തി നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെ വിനിയോഗിക്കണമെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

ലങ്കാദഹനം

സംഗ്രഹം

ഹനുമാന്‍ രാവണ സഭയില്‍ ഏറെ അപമാനിക്കപ്പെടുന്നു. പിന്നീട് വാലില്‍ തുണി ചുറ്റി തീ കൊളുത്തുന്നു. ഇത് തന്നെ തക്കമെന്ന് മനസിലാക്കിയ ഹനുമാന്‍ ആ തീ ഉപയോഗിച്ച് ലങ്കാപുരം മുഴുവന്‍ ചുട്ടുചാമ്പലാക്കുന്നു. അദ്ദേഹത്തിന്‍റെ വാല്‍ നീതിക്ക് വേണ്ടിയുള്ള ആയുധമാകുകയാണ് ഇവിടെ. നിരപരാധികളെ ശിക്ഷിക്കാതെ തിന്മകളെ അദ്ദേഹം ചുട്ടുചാമ്പലാക്കുന്നു. രാമന്‍റെ ദൗത്യത്തോടുള്ള ആത്മാര്‍പ്പണമാണ് ഹനുമാന്‍റെ ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നത്.

ഗുണപാഠം

തടസങ്ങളെ ധൈര്യത്തിലൂടെയും ബുദ്ധിയിലൂടെയും അവസരങ്ങളാക്കി മാറ്റുക എന്ന വലിയ പാഠമാണ് ഈ ഭാഗം നമുക്ക് നല്‍കുന്നത്. ഹനുമാന്‍റെ ബുദ്ധിയും പ്രശ്നപരിഹാര ചാതുരിയും യഥാര്‍ത്ഥ ശക്തി നീതി ഉറപ്പാക്കാനും നിരപരാധികളെ സംരക്ഷിക്കാനും വേണ്ടി ഉപയോഗിക്കണമെന്ന വലിയ പാഠമാണ് നമുക്ക് തരുന്നത്.

ഹനുമാന്‍റെ പ്രത്യാഗമനം

തന്‍റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഹനുമാന്‍ രാമനും വാനരസൈന്യത്തിനുമടുത്തേക്ക് തിരികെ എത്തുന്നു. സീതയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്തയുമായാണ് ഹനുമാന്‍ എത്തുന്നത്. സീതാന്വേഷണ യാത്രയില്‍ താന്‍ നേരിട്ട വെല്ലുവിളികളും സാഹസികതകളും ഹനുമാന്‍ വിവരിക്കുന്നു. രാമനിലുള്ള അചഞ്ചലമായ ആത്മാര്‍പ്പണത്തിലൂടെ അതിനെയെല്ലാം തരണം ചെയ്‌തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ഹനുമാന്‍റെ മടങ്ങി വരവ് രാമരാവണ യുദ്ധത്തിലെ ഒരു വഴിത്തിരിവാകുകയാണ്. രാമന്‍റെ ഒപ്പം ഉള്ളവരില്‍ ഇത് ധൈര്യവും പ്രതീക്ഷയും പകരുന്നു.

ഗുണപാഠം

ഹനുമാന്‍റെ ലങ്കയില്‍ നിന്നുള്ള മടങ്ങി വരവ് അചഞ്ചലമായ കൂറും സംരക്ഷണവുമാണ് നമ്മെ പഠിപ്പിക്കുന്നത്. രാമനോടുള്ള പ്രതിബദ്ധതയിലൂടെയും ഭക്തിയിലൂടെയും എങ്ങനെയാണ് നമുക്ക് വിജയത്തിലേക്ക് എത്താനാകുകയെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കിത്തരുന്നു.

ABOUT THE AUTHOR

...view details