ചെന്നൈ :മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ 7.50ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശാന്തന്‍ 30 വര്‍ഷം തടവില്‍ കഴിഞ്ഞിട്ടുണ്ട്.
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു - രാജീവ് ഗാന്ധി വധ കേസ്
രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷം ജയിലില്‍ കഴിഞ്ഞു. 2022ല്‍ സുപ്രീം കോടതി വിട്ടയച്ചു. അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന്

rajiv-gandhi-assassination-case-accused-santhan-passed-away
Published : Feb 28, 2024, 9:06 AM IST
പ്രസ്‌തുത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പേരില്‍ ഒരാളായിരുന്നു ശ്രീലങ്കന്‍ സ്വദേശിയായ ശാന്തന്‍. ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കോംപ്ലക്‌സിലെ പ്രത്യേക ക്യാമ്പിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. 2022 നവംബറില്‍ സുപ്രീം കോടതി ശാന്തനെ വിട്ടയച്ചു.