കേരളം

kerala

ETV Bharat / bharat

'മഹാ കുംഭമേളയ്ക്കായി റെയിൽവേ നിക്ഷേപിച്ചത് 5000 കോടി'; പ്രതിദിനം ഒരുകോടിയിലധികം തീർത്ഥാടകരെ കൈകാര്യം ചെയ്യാനാകുമെന്ന് റെയില്‍വേ മന്ത്രി - RAILWAY DEVELOPMENT FOR MAHA KUMBH

ഭക്തർക്ക് പ്രയാഗ്‌രാജിൽ എത്തിച്ചേരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ റെയിൽവേ 3,000 പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സർവീസ് നടത്തുന്നതായും അശ്വിനി വൈഷ്‌ണവ്...

INDIAN RAILWAY DEVELOPMENT  ഇന്ത്യന്‍ റെയില്‍വേ വികസനം  MAHA KUMBH MELA 2025  മഹാകുംഭ മേള പ്രയാഗ്‌രാജ്
Railways Minister Ashwini Vaishnaw (ETV Bharat)

By ETV Bharat Kerala Team

Published : Jan 14, 2025, 4:04 PM IST

ന്യൂഡൽഹി: 2025 ലെ മഹാ കുംഭമേളയ്ക്കുവേണ്ടി പ്രയാഗ്‌ രാജിനടുത്തുള്ള എല്ലാ റെയിൽവേ സ്‌റ്റേഷനുകളുടെയും പുനർവികസനത്തിനായി 5000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കഴിഞ്ഞ 3 വർഷത്തിലായാണ് വികസനത്തിന് പണം നല്‍കിയതെന്നും അശ്വിനി വൈഷ്‌ണവ് പത്രസമ്മേളനത്തിൽ അറിയിച്ചു.

'കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, പ്രയാഗ്‌രാജിനടുത്തുള്ള എല്ലാ റെയിൽവേ സ്‌റ്റേഷനുകളുടെയും പുനർവികസനം നടന്നിട്ടുണ്ട്. ഇതുവരെ 5000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇപ്പോൾ പ്രതിദിനം 1 കോടിയിലധികം ആളുകളെ കൈകാര്യം ചെയ്യാനാകുന്നുണ്ട്. നേരത്തെ ഇത് 40 ലക്ഷമായിരുന്നു. റെയിൽവേ പ്ലാറ്റ്‌ഫോമുകളില്‍ ഭക്തർക്കായി ഹോൾഡിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്. റെയിൽവേ ബോർഡ് വാർ റൂമും സ്ഥാപിച്ചിട്ടുണ്ട്.'- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

മോദി സർക്കാരിന്‍റെ കീഴിൽ റെയിൽവേ ബജറ്റ് 96 കോടി രൂപയിൽ നിന്ന് 582 കോടി രൂപയായി ഉയർന്നതായും റെയിൽവേ മന്ത്രി പറഞ്ഞു. '10 വർഷം മുമ്പ് യുപിഎ സർക്കാരിന്‍റെ കീഴിൽ ഡൽഹിക്ക് 96 കോടി രൂപ റെയിൽവേ ബജറ്റ് വിഹിതം ഉണ്ടായിരുന്നു. ഇന്ന് ബജറ്റ് വിഹിതം 582 കോടി രൂപയാണ്. ഇത് മുമ്പത്തേതിനേക്കാൾ 27% കൂടുതലാണ്. നിരവധി പുതിയ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഡൽഹിയിലെ 13 സ്‌റ്റേഷനുകളില്‍ ഇപ്പോൾ പുനർവികസനം നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സഫ്‌ദർജംഗ് സ്‌റ്റേഷൻ G7 ലെവൽ സ്‌റ്റേഷനായി പുനർവികസിപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. പശ്ചിമ ഇന്ത്യയിലേക്ക് പോകുന്ന ട്രെയിനുകൾക്കുള്ള ടെർമിനലായി ബ്രജ്‌വാസൻ റെയിൽവേ സ്‌റ്റേഷൻ മാറും. തെക്കോട്ടുള്ള ട്രെയിനുകൾക്ക് പ്രധാനപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷൻ ഒരു മെഗാ ടെർമിനലായി വികസിപ്പിക്കുകയാണ്. ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷന്‍റെ ശേഷി വർദ്ധിപ്പിക്കുകയാണ്. മെട്രോ, ആർആർടിഎസ് സേവനങ്ങളുമായി റെയിൽവേ സംയോജിപ്പിക്കുന്നതിനായി അവിടെ ഒരു സ്‌കൈവാക്ക് നിർമ്മിക്കുന്നു. രാജസ്ഥാനിലേക്ക് പോകുന്ന ട്രെയിനുകൾക്ക് ഡൽഹി സരായ് രോഹില്ലയും ഡൽഹി കാന്‍റും പ്രധാന സ്‌റ്റേഷനുകളാണ്.'- മന്ത്രി വിശദീകരിച്ചു.

ഭക്തർക്ക് പ്രയാഗ്‌രാജിൽ എത്തിച്ചേരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ റെയിൽവേ 3,000 പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സർവീസ് നടത്തുന്നതായും മന്ത്രി പറഞ്ഞു.

ദശലക്ഷക്കണക്കിന് ഭക്തരാണ് ഇന്ന് (14-01-2025) ഗംഗാ നദിയിലെ പുണ്യജലത്തിൽ പുണ്യസ്‌നാനം നടത്തിയത്. 450 ദശലക്ഷം ഭക്തരും വിനോദ സഞ്ചാരികളും തീർത്ഥാടകരും ഇത്തവണ കുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 14 (മകരസംക്രാന്തി - ഒന്നാം ഷാഹി സ്‌നാൻ), ജനുവരി 29 (മൗനി അമാവാസി - രണ്ടാം ഷാഹി സ്‌നാൻ), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി - മൂന്നാം ഷാഹി സ്‌നാൻ), ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ് പ്രധാന സ്‌നാന തീയതികൾ.

Also Read:മഹാ കുംഭമേളയില്‍ ഇന്ന് പവിത്ര ദിനം; പാപ മോചനം തേടി വിശ്വാസികളുടെ 'അമൃത സ്‌നാനം' ആരംഭിച്ചു

ABOUT THE AUTHOR

...view details