കേരളം

kerala

ETV Bharat / bharat

ട്രെയിന്‍ സമയത്തില്‍ മാറ്റം; ചിലത് റദ്ദാക്കി, ചിലത് വഴി തിരിച്ച് വിടും - CHANGES IN TRAIN TIME - CHANGES IN TRAIN TIME

നേത്രാവതി-മംഗളുരു പാതയില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസില്‍ ക്രമീകരണങ്ങള്‍.

ട്രെയിന്‍ സമയത്തില്‍ മാറ്റം  നേത്രാവതി മംഗളുരു പാത  NETHRAVATHI MANGALURU JN  DIVERSION OF TRAIN SERVICES
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 15, 2024, 10:07 PM IST

ബെംഗളുരു: നേത്രാവതി -മംഗളുരു പാതയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ മാസം 20നും 23നും പുലര്‍ച്ചെ 05 15 പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16610 മംഗളുരു സെന്‍ട്രല്‍ -കോഴിക്കോട് എക്‌സ്പ്രസ് മംഗളുരുവിനും ഉല്ലാലിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. പുലര്‍ച്ചെ അഞ്ചരയ്ക്ക് ട്രെയിന്‍ ഉല്ലാലില്‍ നിന്ന് പുറപ്പെടും.

വഴി തിരിച്ച് വിടുന്ന ട്രെയിനുകള്‍

ഈ മാസം പതിനെട്ടിന് പുലര്‍ച്ചെ 5.35ന് ഹസ്രത് നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്‌പ്രസ് മംഗളുരു ജംഗ്ഷന്‍, നേത്രാവാതി, ഉല്ലാലിന് പകരം മംഗളുരു ജംഗ്ഷന്‍, മംഗളുരു സെന്‍ട്രല്‍ , ഉല്ലാല്‍ വഴിയാകും സര്‍വീസ് നടത്തുക.

പുനഃക്രമീകരിച്ച ട്രെയിനുകള്‍

ഈ മാസം 23ന് പുലര്‍ച്ച 5.30ന് മംഗളുരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 06602 മംഗളുരു സെന്‍ട്രല്‍-മഡ്‌ഗാവ് ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ മംഗളുരു സെന്‍ട്രലില്‍ നിന്ന് മുപ്പത് മിനിറ്റ് വൈകി ആറ് മണിക്കേ പുറപ്പെടൂ.

ഈ മാസം 23ന് പുലര്‍ച്ചെ 5.30ന് മംഗളുരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 06602 മംഗളുരു സെന്‍ട്രല്‍ -മഡ്ഗാവ് ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ നാല്‍പ്പത്തഞ്ച് മിനിറ്റ് വൈകി രാവിലെ 6.15നേ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Also Read:സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം ; പുതുക്കിയ ടൈംടേബിള്‍ ഇങ്ങനെ - TRAIN TIME RESCHEDULED

ABOUT THE AUTHOR

...view details