ന്യൂഡൽഹി:ജൂൺ 27ന് പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ജൂലൈ 1ന് ലോക്‌സഭ ചർച്ച ചെയ്യും. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എൻഡിഎ സർക്കാരിനെതിരായ 'ആക്രമണ'ത്തിന് തുടക്കമിടും. രാഹുൽ ഗാന്ധി ആയിരിക്കും പ്രതിപക്ഷത്ത് നിന്നുള്ള ആദ്യ സ്‌പീക്കർ എന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവും ലോക്‌സഭ എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ആദ്യ സംവാദത്തിനുള്ള പ്രമേയം കേന്ദ്രമന്ത്രിമന്ത്രി അവതരിപ്പിക്കു. തുടര്‍ന്ന് ഒരു ബിജെപി അംഗമായിരിക്കും ട്രഷറി ബെഞ്ചുകളിൽ നിന്നുള്ള ആദ്യ സ്‌പീക്കർ. പ്രതിപക്ഷ ബെഞ്ചിൽ നിന്നുള്ള ആദ്യ സ്‌പീക്കറാകും രാഹുൽ. നീറ്റ്-യുജിയിലെയും മറ്റ് പ്രവേശന പരീക്ഷകളിലെയും അഴിമതികളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ നയങ്ങളെ ശക്തമായി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
മുൻ ലോക്‌സഭയിൽ അംഗമെന്ന നിലയിൽ വളരെ ശ്രദ്ധേയവും ശക്തവുമായ ചില പ്രസംഗങ്ങൾ രാഹുൽ നടത്തിയിട്ടുണ്ടെങ്കിലും, ജൂലൈ ഒന്നിന് നടത്തുന്ന പ്രസംഗം പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ സമ്പൂർണ പ്രസംഗമാകും. കഴിഞ്ഞ രണ്ട് ലോക്‌സഭ കാലയളവുകളിൽ, 2014-ൽ 282 സീറ്റുകളും 2019-ൽ 303 സീറ്റുകളുമായി ബിജെപിക്ക് സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു.