അമേഠി (ഉത്തര്‍ പ്രദേശ്): ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കും. ഗാന്ധി അമേഠിയിൽ പാർട്ടി സ്ഥാനാർഥിയാകുമെന്നും അദ്ദേഹത്തിന്‍റെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും ഡൽഹിയിലെ യോഗത്തിന് ശേഷം മടങ്ങിയെത്തിയ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് സിംഗാള്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും, യുപി കോൺഗ്രസ് നേതാവ് - ലോക്‌സഭാ തെരഞ്ഞെടുപ്പ്
ഗാന്ധി അമേഠിയിൽ പാർട്ടി സ്ഥാനാർഥിയാകുമെന്നും അദ്ദേഹത്തിന്‍റെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് സിംഗാള്‍
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും
Published : Mar 6, 2024, 6:57 PM IST
പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ പ്രതികരണമുണ്ടായിട്ടില്ല. പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കാനിരിക്കുകയാണ്. മുൻ കോൺഗ്രസ് അധ്യക്ഷനായ ഗാന്ധി, 2002 മുതൽ 2019 വരെ പാർലമെന്‍റില്‍ അമേഠിയെ പ്രതിനിധീകരിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുടെ സ്‌മ്യതി ഇറാനിയോട് പരാജയപ്പെട്ടു. ഇപ്പോൾ കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി.