ന്യൂഡല്‍ഹി: സാധാരണക്കാരുടെ ജീവരേഖയായ പൊതുമേഖല ബാങ്കുകളെ തട്ടിപ്പുകാരായ സുഹൃത്തുക്കളുടെ അക്ഷയ ഖനിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഖിലേന്ത്യ ബാങ്ക് ഓഫീസര്‍മാരുടെ കോണ്‍ഫെഡറേഷന്‍ പ്രതിനിധികളുമായി നേരത്തെ രാഹുല്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊതുമേഖലാ ബാങ്കുകളെ കോടീശ്വരന്‍മാരുടെയും കുത്തകമുതലാളിമാരുടെയും സ്വകാര്യ സാമ്പത്തിക ഇടപാടുകാരാക്കുന്നുവെന്നും രാഹുല്‍ എക്‌സിലെ തന്‍റെ കുറിപ്പിലൂടെ ആരോപിച്ചു. പൊതുമേഖല ബാങ്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ തന്‍റെ അസ്വസ്ഥതകള്‍ രാഹുല്‍ എക്‌സ് പോസ്റ്റില്‍ പ്രകടിപ്പിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ഉപരിയായി ലാഭം എന്നതിന് തങ്ങള്‍ നിര്‍ബന്ധിതരാകുന്നതു കൊണ്ട്, വേണ്ട വിധത്തില്‍ പൊതുജനങ്ങളെ സേവിക്കാനാകുന്നില്ലെന്ന് പ്രതിനിധികള്‍ പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു. ജീവനക്കാരുടെ പരിമിതിയും മോശം തൊഴില്‍ പരിസ്ഥിതിയും തങ്ങള്‍ക്ക് ലക്ഷ്യം കൈവരിക്കാനാകാത്ത സ്ഥിതി ഉണ്ടാക്കുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയെന്ന് രാഹുല്‍ കുറിച്ചു.
വനിതാ ജീവനക്കാര്‍ക്ക് അവസരസമത്വമില്ല. അസംതൃപ്‌തരായ പൊതുജനങ്ങളെ നേരിടാനുള്ള ഉത്തരവാദിത്തവും അവര്‍ക്ക് മേല്‍ വന്ന് വീഴുന്നു. തട്ടിപ്പുകാരായ ചങ്ങാതിമാര്‍ക്കായി പൊതുമേഖലാ ബാങ്കുകളെ അക്ഷയഖനിയാക്കുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണം. വര്‍ഷാവസാനം ലാഭവിഹിത ചെക്കിന് അപ്പുറത്തേക്ക് എന്തെങ്കിലും കൂടി ബാങ്കുകള്‍ക്ക് അവശേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Also Read:ഹിന്‍ഡന്‍ബര്‍ഗ് ഇഫക്‌ടോ?; അദാനി ഗ്രൂപ്പിന് അനുവദിച്ച വായ്‌പകളുടെ വിവരങ്ങള്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ആര്‍ബിഐ