കേരളം

kerala

ETV Bharat / bharat

'മോദി ജീ, പേടിച്ചു പോയോ?'; അദാനി-അംബാനി പരാമർശത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി - Rahul To Modi Adani Ambani remark - RAHUL TO MODI ADANI AMBANI REMARK

ടെമ്പോയിൽ പണം കൊടുക്കുമെന്ന് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നും രാഹുല്‍ ഗാന്ധി

MODI TEMPO LOADS OF MONEY STATEMENT  RAHUL GANDHIS REPLY TO PM MODI  പ്രധാനമന്ത്രി അദാനി അംബാനി പരാമർശം  രാഹുല്‍ ഗാന്ധി
Rahul Gandhi (IANS)

By ETV Bharat Kerala Team

Published : May 9, 2024, 8:06 AM IST

ന്യൂഡൽഹി:വ്യവസായികളായ അംബാനിയും അദാനിയുമായി താൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ മറുപടിയുമായി രാഹുൽ ഗാന്ധി. അദാനിയും അംബാനിയും തൻ്റെ പാർട്ടിയിലേക്ക് കള്ളപ്പണം അയച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സിബിഐ അല്ലെങ്കിലെ ഇഡിയെയോ ചുമതലപ്പെടുത്താനും കോൺഗ്രസ് നേതാവ് വെല്ലുവിളിച്ചു. ടെമ്പോയിൽ പണം കൊടുക്കുമെന്ന് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി മോദിക്ക് പേടിയുണ്ടോയെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ചോദിച്ചു.

അദാനിയെയും അംബാനിയെയും അധിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ നിർത്തിയതെന്നും അതിന് പകരമായി പാർട്ടി അവരിൽ നിന്ന് പണം വാങ്ങിയോ എന്നും അടുത്തിടെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ മറുപടിയുമായി രാഹുൽ എത്തിയത്.

"മോദി ജി, നിങ്ങൾക്ക് അൽപ്പം ഭയമുണ്ടോ? സാധാരണ അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ് നിങ്ങൾ അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കുക. എന്നാൽ ആദ്യമായാണ് പരസ്യമായി അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കുന്നത്" വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. "അവർ ടെമ്പോയിൽ പണം തരുന്നത് നിങ്ങൾക്കും അറിയാമല്ലോ. അത് നിങ്ങളുടെ വ്യക്തിപരമായ അനുഭവമാണോ?" പ്രധാനമന്ത്രി മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

സിബിഐയെയും ഇഡിയെയും അവരുടെ അടുത്തേക്ക് അയച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഭയപ്പെടരുത്. ബിജെപിയുടെ അഴിമതിയുടെ സാരഥിയും സഹായിയും ആരാണെന്ന് രാജ്യത്തിന് അറിയാം,' രാഹുൽ ഗാന്ധി വ്യക്തമാക്കി. രണ്ട് വ്യവസായികൾക്കുമായി മോദി നൽകിയ പണം, കോൺഗ്രസ് പാർട്ടി വാഗ്‌ദാനം ചെയ്‌ത വിവിധ പദ്ധതികളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുൾപ്പടെ രാജ്യത്തെ അഞ്ച് പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി മുൻതൂക്കം നൽകുന്നതായും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി 22 കോടീശ്വരന്മാരെ ഉണ്ടാക്കിയപ്പോൾ കോൺഗ്രസ് രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ നേരത്തെ ആഞ്ഞടിച്ചിരുന്നു. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രധാനമന്ത്രി കുഴഞ്ഞുവീഴുകയാണെന്നും ഇപ്പോൾ സ്വന്തം സുഹൃത്തുക്കളെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ രണ്ട് സുഹൃത്തുക്കളായ അദാനിയുടെയും അംബാനിയുടെയും കയ്യിൽ കള്ളപ്പണത്തിൻ്റെ ടെമ്പോ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പ്രധാനമന്ത്രിയുടെ പ്രസ്‌താവനയിൽ നിന്ന് മൂന്ന് ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. 2016 നവംബർ 8 ന് നോട്ട് നിരോധനം പ്രഖ്യാപിക്കാൻ നിങ്ങൾ ടിവിയിൽ വന്നു. എട്ട് വർഷത്തിന് ശേഷം ഇന്ന് നിങ്ങൾ പറയുന്നത് ഈ രണ്ട് ബിസിനസുകാർക്ക് ബാഗുകൾ നിറയെ കള്ളപ്പണമുണ്ടെന്നാണ്. രണ്ടാമതായി, ഈ രണ്ടുപേരുടെയും പക്കൽ ഇത്രയധികം കള്ളപ്പണമുണ്ടെങ്കിൽ, നിങ്ങൾ രണ്ട് മുഖ്യമന്ത്രിമാരെ അഴിമതിക്കേസിൽ ജയിലിലടച്ചിട്ടും എന്തുകൊണ്ടാണ് അവർക്കെതിരെ ഇഡിയും സിബിഐയും നടപടിയെടുക്കാത്തത്? ഇഡിയും സിബിഐയും കുംഭകർണനെപ്പോലെ ഉറങ്ങുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:'മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്': വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

കഴിഞ്ഞ 10 വർഷമായി രാജ്യത്ത് സ്വകാര്യവൽക്കരണം നടക്കുകയാണ്. എല്ലാം അവർക്ക് വിറ്റുതീർന്നിരിക്കുകയാണ്. എവിടെ നിന്നാണ് കള്ളപ്പണം വരുന്നത് എന്നതിൽ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. മൂന്നാം ഘട്ടം ആയപ്പോഴേക്കും തന്നെ രാജ്യത്തെ ജനങ്ങൾ മോദിയുടെ വേഗത കുറച്ചെന്നും അതിനാൽ അദ്ദേഹത്തിന് സുഹൃത്തുക്കളുടെ ടെമ്പോ നഷ്‌ടമാകുകയാണ് എന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും പറഞ്ഞു.

ABOUT THE AUTHOR

...view details