തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിന് വിധി കർത്താക്കളായി ചലച്ചിത്ര സംവിധായകനും താരവും. സംവിധായാകൻ എംഎ നിഷാദ്, ചലച്ചിത്രതാരവും നാടക നടനുമായ ശരത്ത് അപ്പാനി, ബിനു ജോസഫ് എന്നിവരാണ് വിധി കർത്താക്കളായി എത്തിയത്.
പ്രൊഫഷണൽ ട്രൂപ്പുകളിലും അമച്വർ നാടകങ്ങളിലും തെരുവുനാടകങ്ങളിലും സജീവമായിരുന്നയാളാണ് ശരത്ത്. നിറഞ്ഞ സദസിലാണ് നാടക മത്സരങ്ങൾ പുരോഗമിക്കുന്നത്. 'ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ തെന്നലേ' എന്ന നാടക ഗാനം വേദിയിൽ ഉണർന്നപ്പോൾ സദസും അത് ഏറ്റ് പാടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സദസിന് മുന്നിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകവേദി കീഴടക്കുകയാണ് കുട്ടി പ്രതിഭകൾ. ഏറെ ജനപ്രിയമായ നാടക മത്സരങ്ങള്‍ക്ക് വഴുതക്കാട് ടാഗോര്‍ തിയേറ്ററാണ് വേദി. ഹയര്‍സെക്കൻഡറി വിഭാഗം നാടകം ഇന്നും ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം ചൊവ്വാഴ്‌ചയും (ജനുവരി 7) ഇവിടെ നടക്കും. 16 ടീമുകളാണ് ഇന്ന് (ജനുവരി 5) നാടകത്തിൽ പങ്കെടുക്കുന്നത്. അതേസമയം മത്സരം വൈകിട്ട് 6.53നാകും അവസാനിക്കുക.
Also Read: അതിഗംഭീരം ആദ്യ ദിനം; രാത്രി വൈകിയും വേദികളില്‍ പോരാട്ടം