കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് നേട്ടത്തിനായി വോട്ടര്‍മാര്‍ക്ക് വ്യാജവാഗ്‌ദാനങ്ങള്‍ നല്‍കരുത്; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും - rahul gandhi on election promises

മൂന്ന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിലെയും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തീവ്രമായ ചര്‍ച്ചകളിലാണ്. പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന വാഗ്‌ദാനങ്ങളിലൂടെയുണ്ടാകാവുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിശദമായ പരിശോധനകള്‍ നടത്തി.

ASSEMBLY POLLS  RAHUL GANDHI MALLIKARJUN KHARGE  ELECTION MANIFEST  HARYANA MAHARASHTRA JHARKHAND JAMMU
Rahul Gandhi, Kharge (ETV Bharat)

By ETV Bharat Kerala Team

Published : Sep 8, 2024, 10:00 PM IST

ന്യൂഡല്‍ഹി:മൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്‌മീരിലെയും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തിരക്കിട്ട ചര്‍ച്ചകളില്‍. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ഉണ്ടാക്കാവുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ വിലയിരുത്തലുകളുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ദേശിച്ചു.

ബിജെപിയുടേതിന് പുറമെ സംസ്ഥാനങ്ങളിലെ പഴയ സഖ്യകക്ഷികളുടെയും മത്സരാധിഷ്‌ഠിത രാഷ്‌ട്രീയത്തെക്കുറിച്ച് ഇരുനേതാക്കള്‍ക്കും വ്യക്തമായ ധാരണയുണ്ടെന്ന് പാര്‍ട്ടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ കക്ഷികളും അവരവരുടെ സ്വന്തം പ്രകടനപത്രികകളുമായി രംഗത്ത് എത്തിക്കഴിഞ്ഞു.

അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഈ മാസം 18, 25, അടുത്ത മാസം ഒന്ന് തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്‌മീര്‍ തുടങ്ങിയ സ്ഥലങ്ങളിലേതിന് പുറമെ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലേത് അടക്കമുള്ള പ്രകടന പത്രികകളെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാണ്.

സംസ്ഥാന ഘടകങ്ങള്‍ കരട് പ്രകടനപത്രികകള്‍ തയാറാക്കിക്കഴിഞ്ഞു. ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയ്ക്കും ജമ്മുകശ്‌മീരിനും പുറമെ മഹാരാഷ്‌ട്രയ്ക്കും ജാര്‍ഖണ്ഡിനും വേണ്ടിയുള്ള പ്രകടനപത്രികകളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് സംസ്ഥാനങ്ങളുടെ പ്രകടനപത്രികകളുടെ ചുമതലയുള്ള എഐസിസി കോഡിനേറ്റര്‍ ടിഎസ് സിങ് ദിയോ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുലും ഇപ്പോഴത്തെ അധ്യക്ഷന്‍ ഖാര്‍ഗെയും ഏറെ പവിത്രമായാണ് കരുതുന്നത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാഗ്‌ദാനങ്ങള്‍ക്ക് വേണ്ടി വരുന്ന സാമ്പത്തിക ചെലവുകള്‍ ആദ്യമേ തന്നെ കണക്കാക്കണമെന്ന നിലപാടാണ് ഇരുവര്‍ക്കുമുള്ളത്.

ബിജെപിയെ പോലെ കപട വാഗ്‌ദാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ കോണ്‍ഗ്രസ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്‌മീരില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം പ്രകടന പത്രിക പുറത്തിറക്കിക്കഴിഞ്ഞു. സഖ്യം വിജയിച്ചാല്‍ ഭരണത്തിനായി മിനിമം പൊതു പരിപാടി ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2019ല്‍ മോദി സര്‍ക്കാര്‍ നീക്കം ചെയ്‌ത ഭരണഘടനയിലെ അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദമാണിത്. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം അനുച്ഛേദം 370 വൈകാരികവും രാഷ്‌ട്രീയവുമായ ഒരു വിഷയമാണ്.

ജമ്മുകശ്‌മീരിലെ പോലെ മഹാരാഷ്‌ട്രയിലും കോണ്‍ഗ്രസ് ശിവസേന യുബിടിയോടും ശരദ്‌പവാറിന്‍റെ പാര്‍ട്ടിയുമായും സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ ജെഎംഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലാണ്. ഇരുസംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ക്ക് അവരുടേതായ പ്രകടനപത്രികയുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്വന്തം നിലയില്‍ അവരവര്‍ക്ക് പ്രകടന പത്രിക പുറത്തിറക്കാമെന്നും അധികാരത്തിലെത്തിയാല്‍ പൊതുമിനിമം പരിപാടി കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ ആഗ്രഹങ്ങള്‍ പ്രതിഫലിക്കും വിധമാകണം പ്രകടന പത്രികകള്‍ തയാറാക്കാനെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനായി താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അടക്കം അഭിപ്രായങ്ങള്‍ തേടണം. ഇതിലൂടെ പ്രകടന പത്രിക അര്‍ത്ഥസമ്പുഷ്‌ടമാക്കണമെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് മികച്ച നിര്‍ദേശങ്ങള്‍ നല്‍കാനാകുമെന്ന ആത്മവിശ്വാസവും ഇവര്‍ പ്രകടിപ്പിക്കുന്നു.

Also Read:'സ്വന്തം ആള്‍ക്കാരായി ഒപ്പം കൂട്ടും'; പാക് അധീന കശ്‌മീര്‍ നിവാസികളോട് ഇന്ത്യയ്‌ക്കൊപ്പം ചേരാന്‍ ആഹ്വാനം ചെയ്‌ത് രാജ്‌നാഥ് സിങ്

ABOUT THE AUTHOR

...view details