ചന്ദൗലി(ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വ്യവസായികള്‍ക്കും ശതകോടീശ്വരന്‍മാര്‍ക്കും രാമക്ഷേത്രപ്രതിഷ്‌ഠ ചടങ്ങില്‍ ചുവപ്പ് പരവതാനി വിരിച്ചപ്പോള്‍ ആ പരിസരത്തെങ്ങും രാജ്യത്തെ പ്രഥമവനിതയെയോ പാവങ്ങളെയോ തൊഴിലില്ലാത്ത യുവാക്കളെയോ കര്‍ഷകരെയോ കണ്ടില്ലെന്ന് രാഹുല്‍ പറഞ്ഞു( Rahul Gandhi ).
രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചപ്പോള്‍ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ വിമര്‍ശനങ്ങള്‍. മാധ്യമങ്ങള്‍ക്ക് നേരെയുമുണ്ടായി രാഹുലിന്‍റെ ഒളിയമ്പ്. മാധ്യമങ്ങള്‍ തൊഴിലില്ലായ്മയെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ചോ മിണ്ടുന്നില്ലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം( Prime Minister Narendra Modi).
രാജ്യം ഇപ്പോള്‍ നേരിടുന്ന രണ്ട് വലിയ പ്രശ്നങ്ങള്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രശ്നം സാമൂഹ്യനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ശതകോടീശ്വരന്‍മാര്‍ക്ക് വേണ്ടിയാണ് രാജ്യത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൃഷിഭൂമി മുഴുവന്‍ തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.
പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും പെരുകുകയാണ്. എന്നാല്‍ ഇവയെന്തെങ്കിലും നിങ്ങള്‍ ടെലിവിഷനില്‍ കാണുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. മാധ്യമങ്ങള്‍ താരങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പാകിസ്ഥാനെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ തൊഴിലില്ലായ്മയെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ മാധ്യമങ്ങള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ?(Red carpet for industrialists)?. രാഹുല്‍ ചോദിച്ചു.