ടെക്‌സസ് (യുഎസ്): ഭാരത് ജോഡോ യാത്രയാണ് രാഷ്ട്രീയത്തിൽ "സ്നേഹം" എന്ന ആശയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ ഡാളസില്‍ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഞങ്ങളുടെ എല്ലാ ആശയവിനിമയ മാർഗങ്ങളും അടഞ്ഞതോടെയാണ് "ഭാരത് ജോഡോ യാത്ര' എന്ന ആശയം ഉദിച്ചത്. ഞങ്ങൾ എന്ത് ചെയ്‌താലും അതെല്ലാം അടഞ്ഞ അധ്യായമായി മാറുകയാണ്. ഞങ്ങൾ പാർലമെന്‍റിൽ സംസാരിച്ചു. എന്നാൽ അത് മാധ്യമങ്ങള്‍ പൂഴ്‌ത്തി. ഞങ്ങളുടെ എല്ലാ വഴികളും അടഞ്ഞുപോയി. അങ്ങനെയിരിക്കുമ്പോഴാണ് ഈ ആശയം ഞങ്ങൾക്ക് തോന്നിയത്. എന്തുകൊണ്ട് രാജ്യം മുഴുവൻ കാൽനടയായി സഞ്ചരിച്ച് ജനങ്ങളുടെ അടുത്ത് എത്തിക്കൂടായെന്ന്. അതാണ് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ചെയ്‌ത് കാണിച്ചത്".
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഈ യാത്ര എന്‍റെ ചിന്താഗതിയെ മുഴുവനായും മാറ്റാൻ സഹായിച്ചു. രാഷ്‌ട്രീയത്തെ എങ്ങനെ കാണണമെന്നും എങ്ങനെയാണ് ആളുകളെ സമീപിക്കണമെന്നും കേൾക്കണമെന്നും ആശയവിനിമയം നടത്തണമെന്നും മനസിലാക്കിത്തരുവാൻ ഈ യാത്ര സഹായിച്ചു. പക്ഷേ രാഷ്‌ട്രീയത്തിൽ സ്നേഹം എന്നത് അവതരിപ്പിച്ചത് ഞങ്ങളാണ്. മറ്റ് രാജ്യങ്ങളിൽ രാഷ്‌ട്രീയത്തിൽ നിങ്ങൾക്ക് ഒരിക്കലും സ്നേഹം കണ്ടെത്താൻ സാധിക്കില്ല. വെറുപ്പ്, അനീതി, അഴിമതി എന്നിവ മാത്രമേ കണ്ടെത്താൻ കഴിയുകയുളളൂ. ഭാരത് ജോഡോ എന്ന ആശയം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അവതരിപ്പിക്കുകയും ആ ആശയം നന്നായി പ്രാവർത്തികമായി എന്നുളളതും എന്നെ അത്യധികം വിസ്‌മയിപ്പിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്‌മ മൂലം യുവാക്കൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, ഉൽപാദന പ്രവർത്തനങ്ങളാണ് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതെന്നും എന്നാൽ ഇന്ത്യ ഉപഭോഗം മാത്രമാണ് ചെയ്യുന്നതെന്നും അതിനാലാണ് തൊഴിലില്ലായ്‌മ കൂടാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:തെരഞ്ഞെടുപ്പ് നേട്ടത്തിനായി വോട്ടര്‍മാര്‍ക്ക് വ്യാജവാഗ്‌ദാനങ്ങള്‍ നല്‍കരുത്; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും