ETV Bharat / bharat

അയൽവാസിക്ക് വന്ന പാഴ്‌സൽ തുറന്നു; ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റു - HAIR DRYER BLAST IN KARNATAKA

സംഭവത്തിൽ ദുരൂഹത. പൊലീസ് അന്വേഷണം ആരംഭിച്ചു.

WOMAN LOSE FOREARM HAIR DRYER BLAST  ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചു  HAIR DRYER BLAST  KARNATAKA NEWS
Basavarajeswari Yaranal (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 21, 2024, 10:27 PM IST

ബെംഗളൂരു: ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റു. ബാഗൽകോട്ട് സ്വദേശിയായ ബസവരാജേശ്വരിയുടെ കൈപ്പത്തികളാണ് അപകടത്തില്‍ അറ്റു പോയത്. അയൽവാസിയായ ശശികലയ്‌ക്ക് പാഴ്‌സല്‍ ആയി വന്ന ഹെയര്‍ ഡ്രയര്‍ പ്രവർത്തിപ്പിച്ചപ്പോഴാണ് അപകടം നടക്കുന്നത്.

പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ

സ്ഥലത്തില്ലാത്തതിനാല്‍ തനിക്ക് വന്ന പാഴ്‌സല്‍ വാങ്ങിവയ്‌ക്കാന്‍ ശശികല ബസവരാജേശ്വരിയോട് ആവശ്യപ്പെടുകയായിരുന്നു. ഒരു സാധനവും ഓൺലൈനായി ഓര്‍ഡര്‍ ചെയ്‌തിട്ടില്ലെന്നും ശശികല ബസവരാജേശ്വരിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് 15ാം തീയതി ബസവരാജേശ്വരി കൊറിയര്‍ ഓഫിസില്‍ പോയി പാഴ്‌സല്‍ വാങ്ങി.

പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഹെയര്‍ ഡ്രയര്‍ ആണെന്ന് മനസിലാക്കിയ ബസവരാജേശ്വരി അയല്‍വാസിയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിപ്പിച്ച് നോക്കി. പ്ലഗ് ഓണാക്കിയപ്പോഴേക്കും ഹയര്‍ ഡ്രയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ ബസവരാജേശ്വരിയുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഗുരുതരമായി പരിക്കേറ്റ ബസവരാജേശ്വരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഹയര്‍ ഡ്രയര്‍ വിശാഖപട്ടണത്തില്‍ നിര്‍മിച്ച് ഇല്‍കലേക്ക് എത്തിച്ചതാണെന്ന് മനസിലായി. ശശികല ഹയര്‍ ഡ്രയര്‍ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Also Read: എസി റിപ്പയറിങ് ഷോപ്പിൽ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.