കേരളം

kerala

ETV Bharat / bharat

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബന്‍വാരിലാല്‍ പുരോഹിത്; കാരണം വ്യക്തിപരമെന്ന് രാജിക്കത്തില്‍ വിശദീകരണം - ബന്‍വാരിലാല്‍ പുരോഹിത്

പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്‍റെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയും വേണ്ടെന്ന് വച്ചു. രാജിയ്‌ക്ക് കാരണം വ്യക്തിപരം.

Banwarilal Purohit Resigned  Droupadi Murmu  ബന്‍വാരിലാല്‍ പുരോഹിത്  ബന്‍വാരിലാല്‍ പുരോഹിത് രാജി
Punjab Governor Banwarilal Purohit Submitted Resignation To President Droupadi Murmu

By ETV Bharat Kerala Team

Published : Feb 3, 2024, 4:02 PM IST

ഛണ്ഡീഗഡ്:പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബൻവാരിലാൽ പുരോഹിത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഇന്നാണ് (ജനുവരി 3) രാജി കത്ത് നല്‍കിയത് (Banwarilal Purohit). വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജി വയ്‌ക്കുന്നതെന്നാണ് ബന്‍വാരില്‍ പുരോഹിത് രാജിക്കത്തില്‍ പറയുന്നു (President Droupadi Murmu ).

'വ്യക്തിപരമായ കാരണങ്ങളാല്‍ പഞ്ചാബ് ഗവര്‍ണര്‍, ഛണ്ഡീഗഡ് അഡ്‌മിനിസിട്രേറ്റര്‍ പദവികളില്‍ നിന്ന് ഞാന്‍ രാജിവയ്‌ക്കുന്നു' എന്നാണ് രാഷ്‌ട്രപതിക്ക് നല്‍കിയ രാജിക്കത്തില്‍ പുരോഹിത് കുറിച്ചത്.

മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ നിരന്തരം കലഹത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് രാജിവയ്‌ക്കുന്നതെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരവധി ബില്ലുകള്‍ക്ക് മേല്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഇത്തരത്തിലുള്ള ഏതാനും ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത രാജി.

കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്‍റെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയും ബന്‍വാരിലാല്‍ വഹിച്ചിരുന്നു. ഈ സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട് (Punjab Governor Banwarilal Purohit). സ്ഥാനം രാജി വയ്‌ക്കുന്നതിന് മുമ്പായി വെള്ളിയാഴ്‌ച ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ABOUT THE AUTHOR

...view details