മുംബെെ: വിവാദ ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്‌കറെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്. പൂനെ ജില്ലാ കലക്‌ര്‍ക്കെതിരേ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയിരുന്നു. ഇതില്‍ മൊഴിയെടുക്കാനാണ് പൂജയോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. ആരോപണങ്ങൾ നേരിടുന്ന പൂജ ഖേദ്‌കറെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്‌മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതിനിടെയാണ് കലക്‌ടര്‍ക്കെതിരെ പൂജ പരാതി നല്‍കിയത്.
കലക്‌ര്‍ക്കെതിരേ മാനസിക പീഡന പരാതി: പൂജ ഖേദ്‌കറെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് - Puja Khedkar was summoned - PUJA KHEDKAR WAS SUMMONED
പൂനെ ജില്ലാ കലക്‌ര്‍ക്കെതിരേ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയിരുന്നു. ഇതില്‍ മൊഴിയെടുക്കാനാണ് പൂജയോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.
![കലക്‌ര്‍ക്കെതിരേ മാനസിക പീഡന പരാതി: പൂജ ഖേദ്‌കറെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് - Puja Khedkar was summoned PUJA KHEDKAR CASE FILED AGAINST THE COLLECTOR വിവാദ ഐഎഎസ് ഓഫിസര്‍ കലക്‌ര്‍ക്കെതിരേ പീഡന പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/18-07-2024/1200-675-21982268-thumbnail-16x9-puja-khedkar.jpg)
Puja Khedkar (ETV Bharat)
Published : Jul 18, 2024, 4:11 PM IST
പൂജ അവരുടെ സ്വകാര്യ കാറില്‍ ചുവപ്പും നീലയും നിറമുള്ള ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതോടെയാണ് ഇവര്‍ക്കെതിരെയുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. 2023ലെ മഹാരാഷ്‌ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജയുടെ യോഗ്യത പരിശോധിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് വികലാംഗ, ഒബിസി സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവും ഇവര്‍ നേരിടുന്നുണ്ട്.
Also Read:മാനസികമായി പീഡിപ്പിച്ചു: പൂനെ കലക്‌ടർക്കെതിരെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കര്‍