ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലിൻ്റെ ചർച്ചക്കായി രൂപീകരിച്ച സംയുക്ത പാർലമെൻ്ററി സമിതിയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാർ. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സിംഗ് സുർജേവാല എന്നിവർ ഉൾപ്പെടെ 4 പേർ സമിതിയിൽ ഉണ്ടായിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്താൻ നിർദേശിക്കുന്ന ബിൽ ആണിത്.
കഴിഞ്ഞയാഴ്‌ച മന്ത്രിസഭാ യോഗം അംഗീകരിച്ച ബിൽ ചൊവ്വാഴ്‌ചയാണ് പാർലമെന്‍റിൽ അവതരിപ്പിച്ചത്. 269 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 196 പേർ എതിർത്തു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിൽ അനാവശ്യ സ്വാധീനം ചെലുത്തുമെന്നും പ്രാദേശിക പാർട്ടികളുടെ സ്വയംഭരണാവകാശത്തെ ഇത് തകർക്കുമെന്നും ആണ് പ്രതിപക്ഷ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക