മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് യാതൊരു പുനരധിവാസ പദ്ധതികളും ഇല്ലെന്നും ഇവർക്ക് സർക്കാരിൽ നിന്ന് യാതൊരു പിന്തുണ ലഭിക്കുന്നില്ലെന്നും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഏറനാട് നിയോജക മണ്ഡലത്തിലെ കിഴിശ്ശേരിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
വിമാനയാത്ര നിരക്ക് വൻതോതിൽ വർധിച്ചതിനാൽ പ്രവാസികൾ പ്രതിസന്ധിയിലാണ്. ഗൾഫ് നാടുകളിലേക്ക് പോകാൻ ആവശ്യമായി യാത്രാ സംവിധാനങ്ങളുടെ അപര്യാപ്‌തത പ്രവാസികൾ നേരിടുന്നു. നാട്ടിലെ തൊഴിലില്ലായ്‌മ മൂലം ഒരുപാട് ജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയാണെന്നും ഇവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫുട്ബോൾ അടക്കമുള്ള കായിക വിനോദങ്ങളിൽ പരിശീലനം നടത്തുന്ന ഒരുപാട് വിദ്യാർഥികൾ ഇവിടെയുണ്ട്. എന്നാൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ല. അവർക്ക് സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മികച്ച സ്റ്റേഡിയങ്ങൾ പരിശീലനങ്ങൾ ക്യാമ്പുകൾ എന്നിവ ഇവിടുത്തെ കായിക താരങ്ങൾക്ക് ലഭിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കാനും ഇവിടെ മാറ്റങ്ങൾ കൊണ്ടുവരാനും നിങ്ങളുടെ ഭാവി മെച്ചപ്പെടുത്താനും രാഹുൽ ഗാന്ധി പരിശ്രമിച്ചുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടുത്തെ ജനങ്ങൾ അർഹിക്കുന്നുണ്ട്. ഇത് ഇവിടുത്തെ സർക്കാരുകൾ ഔദാര്യമായി ചെയ്‌തുതരേണ്ടതല്ല, ഈ ആവശ്യങ്ങൾക്ക് യാചിക്കേണ്ട കാര്യങ്ങളല്ല. അധികാരം നിലനിർത്തുന്നതിന് വേണ്ടി ഭയപ്പെടുത്തി വിഭജിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെയും ബുദ്ധിമുട്ടുകളെയും നിഷേധിക്കുന്ന ബിജെപിയുടെ അധികാരം എത്രകാലം നിലനിൽക്കുന്നുവോ അത്രയും കാലം ഈ പ്രശ്‌നങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമെന്നും പ്രിയങ്ക ആരോപിച്ചു.
ബിജെപി പരത്തുന്ന വിദ്വേഷത്തെ ഒട്ടും ഗൗനിക്കാതെ ഒരുമിച്ച് നിൽക്കുന്ന വിവിധ മതവിഭാങ്ങളെയാണ് താൻ വയനാട്ടിൽ കാണുന്നതെന്നും സ്വാതന്ത്ര്യ സമരങ്ങളിൽ അടക്കം ധീരമായി പോരാടി ചരിത്രമാണ് ഈ മണ്ണിനുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Also Read : 'വയനാട്ടുകാരുടെ മെഡിക്കൽ കോളജ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കും', പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്