ബെംഗളൂരു : ഹാസൻ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ ഷെയർ ചെയ്‌ത കേസിൽ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്‌തു. ലിഖിത്, ചേതന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.
ലിഖിത് മുൻ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായിയാണെന്ന് പറയപ്പെടുന്നു. ചേതൻ ഇയാളുടെ ഓഫിസ് സ്റ്റാഫ് കൂടിയാണെന്നാണ് വിവരം. ഹാസൻ ജില്ലയിലെ പല ഭാഗങ്ങളിലും അശ്ലീല വീഡിയോകൾ പ്രചരിക്കുന്നതായി ഏപ്രിൽ 23 ന് ഹാസൻ സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.