ന്യൂഡൽഹി :മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 4969.62 കോടി രൂപ പാക്കേജ് അനുവദിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1823.58 കോടി രൂപയുടെ കേന്ദ്ര വിഹിതമാണ് ലഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി 2020-21 സാമ്പത്തിക വർഷമാണ് മത്സ്യസമ്പത്ത് യോജന പദ്ധതി ആരംഭിച്ചത്.
കടൽപ്പായൽ, ഓപ്പൺ സീ കേജ് കൾച്ചർ, കൃത്രിമ പാറകൾ സ്ഥാപിക്കൽ, പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള സംയോജിത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക എന്നതുമാണ് പ്രധാന ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി 480 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി 769.64 കോടി രൂപയും അനുവദിച്ചു. 1,338 മത്സ്യബന്ധന ബോട്ടുകള്‍ നവീകരിക്കുന്നതിനും ഫിഷറീസ് വകുപ്പ് അനുമതി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക