കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിലെ യഥാർത്ഥ താരങ്ങൾ: കിങ് മേക്കേഴ്‌സായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് വന്‍ ഡിമാന്‍ഡ് - Poll Strategists Are Much In Demand - POLL STRATEGISTS ARE MUCH IN DEMAND

ഇപ്പോഴത്തെ പൊതു തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞര്‍ക്ക് മുന്‍പില്ലാത്ത വിധം വന്‍ സ്വീകാര്യതയാണ് ഉള്ളത്. 2014ല്‍ പ്രശാന്ത് കിഷോറിന്‍റെ കടന്ന് വരവോടെയാണ് തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞര്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.

LOK SABHA ELECTION 2024  POLL STRATEGISTS ARE MUCH IN DEMAND  PRASHANT KISHORE  സുനില്‍ കനഗുലു
Lok Sabha Election 2024: Poll Strategists Who Weave 'Magic' Are Much In Demand

By ETV Bharat Kerala Team

Published : Apr 18, 2024, 8:02 PM IST

ന്യൂഡൽഹി: രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് രാഷ്‌ട്രീയ ഇടങ്ങളില്‍ മുന്‍പില്ലാത്തവിധം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് നാം പ്രശാന്ത് കിഷോറിന് നന്ദി പറയണം. ഇന്ന് എക്‌സല്‍ ഷീറ്റുകള്‍ക്കും പവര്‍ പോയിന്‍റ് അവതരണങ്ങള്‍ക്കും സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കും സാങ്കേതികതയ്ക്കും തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്ഥാനം ലഭിക്കുന്നു.

സ്ഥാനാര്‍ത്ഥികളുടെ ഭാഗ്യം നിര്‍ണയിക്കാന്‍ ശേഷിയുള്ള തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഇടങ്ങള്‍ കീഴടക്കുന്ന കാഴ്‌ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. പ്രാദേശിക നേതൃത്വം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കാലം പോയി മറഞ്ഞു കഴിഞ്ഞു. ഇവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം കയ്യടക്കുന്നതിനും അവസാനമായിരിക്കുന്നു. പിന്നണിയില്‍ നിന്ന് ഉപദേശങ്ങള്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ ഈ പോസ്‌റ്റര്‍ ബോയ് സംസ്‌കാരത്തില്‍ തങ്ങളുടെ ഇടം അരക്കിട്ട് ഉറപ്പിക്കുകയാണ്. ഇവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ കേന്ദ്ര ബിന്ദു.

2014 ല്‍ പ്രശാന്ത് കിഷോര്‍ കൊണ്ടു വന്ന ചായ ചര്‍ച്ച ഏറെ ജനകീയമായി. ബിജെപിക്ക് വേണ്ടി ആവിഷ്ക്കരിച്ച ഈ തെരഞ്ഞെടുപ്പ് തന്ത്രം 282 എന്ന മാന്ത്രിക സംഖ്യയിലേക്ക് അവരെ കൊണ്ടെത്തിച്ചു.

2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പ് സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് (സിഎജി) എന്നൊരാശയം പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഇന്ത്യന്‍ രാഷ്‌ട്രീയ കര്‍മ്മസമിതി (I_PAC) യാക്കി മാറ്റി. അവിടുന്നിങ്ങോട്ട് വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രശാന്ത് കിഷോര്‍ ആവിഷ്ക്കരിക്കാന്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി 2014 ല്‍ കിഷോറും സംഘവും ഒരു പ്രത്യേക തെരഞ്ഞെടുപ്പ് പ്രചാരണം നടപ്പാക്കി. ഇത് ബിജെപിക്ക് ഏറെ ഗുണകരമായി. മോദി എന്ന ബ്രാന്‍ഡിനെ ആധാരമാക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. മോദിയെ "വികാസ് പുരുഷ്" ആയി ചിത്രീകരിച്ച് 3 ഡി ഹോളോഗ്രാം റാലികള്‍ സംഘടിപ്പിച്ചു.

ഇതിന് ശേഷം അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം പൂര്‍ണമായും നിര്‍ത്തി നേരിട്ട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങി. ബിഹാറില്‍ ഒരു പദയാത്ര നടത്തി. മുന്‍കാലങ്ങളില്‍ താന്‍ പാര്‍ട്ടികളെയും നേതാക്കളെയും ഉപദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുകയാണ്. താന്‍ പെട്ടെന്ന് ഒരു മാറ്റത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. എന്നാല്‍ താഴെത്തട്ടിലുള്ള പ്രശ്‌ന പരിഹാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രശന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രമുഖ തെരഞ്ഞെടുപ്പ് നയതന്ത്ര വിദഗ്ദ്ധനാണ് സുനില്‍ കനഗോലു. നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ടി പ്രവര്‍ത്തിച്ചു. തെലങ്കാനയിലെയും കര്‍ണാടകത്തിലെയും നിയമസഭ തെരഞ്ഞെടുപ്പുകളും ഭാരത് ജോഡോ യാത്രയുമൊക്കെ കനഗുലുവിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വിജയമാണ്.

ബംഗളുരു ഐഐഎമ്മിലെ മുന്‍ വിദ്യാര്‍ത്ഥി പാര്‍ത്ഥ പ്രദിപം ദാസ് ആദ്യം അജയ് സിങിന് വേണ്ടി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് നയതന്ത്ര വിദഗ്ദ്ധനാണ്. 2013ല്‍ കര്‍ണാടകയിലെ ജെവാര്‍ഗിയില്‍ നിന്ന് ജനവിധി തേടുമ്പോഴാണ് അജയ് സിങിനൊപ്പം പാര്‍ത്ഥ പ്രവര്‍ത്തിച്ചത്. 2013 നവംബറില്‍ അദ്ദേഹം അരിന്ദം മന്നയ്ക്കൊപ്പം ചേര്‍ന്ന് ചാണക്യ സന്‍സ്ഥ എന്നൊരു കൂട്ടായ്‌മ രൂപീകരിച്ചു. ജെവാര്‍ഗിയില്‍ സിറ്റിങ് എംഎല്‍എ അജയ് സിങിനെ തോല്‍പ്പിച്ചു. 36,700 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ഈ വിജയം. 2018ല്‍ അദ്ദേഹം വീണ്ടും അജയ് സിങിന് വേണ്ടി പ്രവര്‍ത്തിക്കുകയും അദ്ദേഹത്തിന്‍റ വിജയം ഉറപ്പാക്കാനും സാധിച്ചു.

2009ല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. കുടുംബങ്ങളുടെ ആവശ്യവും ട്രെന്‍ഡുകളും മറ്റും അനുസരിച്ചായിരുന്നു വോട്ടിങ് സംവിധാനം. എല്‍ കെ അദ്വാനിയെയും മുലായം സിങ് യാദവിനെയും പോലുള്ളവര്‍ രാജ്യമെമ്പാടും യാത്ര ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ താഴെത്തട്ടിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലാണ് പുതുതലമുറ നേതാക്കള്‍ക്ക് താത്‌പര്യം. ഇവര്‍ മുന്‍പെത്തേക്കാള്‍ സാങ്കേതികതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. ഓരോ വിഭാഗങ്ങളിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണേണ്ടതിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. സര്‍വേകള്‍ക്ക് മുന്‍കാലങ്ങളില്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ പൂര്‍ണമായും മാറിക്കഴിഞ്ഞിരിക്കുന്നുെവന്നും പാര്‍ത്ഥ പ്രദീം ദാസ് ചൂണ്ടിക്കാട്ടി.

വാര്‍ റൂം തന്ത്രങ്ങള്‍ 2016ല്‍ തുഷാര്‍ പാഞ്ചാല്‍ ആണ് ആവിഷ്ക്കരിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ രാഷ്‌ട്രീയ നയതന്ത്രങ്ങള്‍ ഇവിടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു. എന്നാല്‍ ഇവ പുറത്ത് വിടില്ല. വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറിന്‍റെ വരവോടെയാണ് അവ പരസ്യമാകാന്‍ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞര്‍ ഒരു പുതിയ സമീപനം തന്നെ രൂപപ്പെടുത്തിയിരിക്കുന്നു എന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ പ്രദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നേതാക്കളെ ആശ്രയിച്ചായിരുന്നു ജയപരാജയങ്ങള്‍ എന്നാലിപ്പോള്‍ അത് തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞരെ ആശ്രയിച്ചിരിക്കുന്നു.

പ്രശാന്ത് കിഷോര്‍ വന്നതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് വലിയ പ്രചാരണം ലഭിച്ചു. അതേസമയം ജോലിയില്‍ അന്നുമിന്നും വലിയ വ്യത്യാസമില്ല. തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞര്‍ പ്രചാരണത്തിനായി വലിയ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു. കൂടുതല്‍ പാര്‍ട്ടികളില്‍ നിന്ന് കരാര്‍ നേടാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കുള്ള പ്രതിഫലം ഓരോ ഇടത്തും വ്യത്യസ്‌തമാണ്. നേതാക്കള്‍ക്ക് അനുസരിച്ചും ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ഒരു വ്യക്തിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുക മറിച്ച് പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം.

രാഷ്‌ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ തന്ത്രങ്ങള്‍ മെനയാന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുക്കാറുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുസരിച്ച് ഓരോ നയതന്ത്രജ്ഞരും വ്യത്യസ്‌ത തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. ഇതിനായി അഞ്ച് മുതല്‍ ആറ് മാസം വരെ വേണ്ടി വരുന്നുണ്ട്.

തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത് ഇങ്ങനെ

  • ബുത്ത് തലങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നു
  • അതത് മണ്ഡലങ്ങളിലെ ചരിത്രവും വോട്ടിങ് രീതികളില്‍ വന്ന മാറ്റങ്ങളും പരിശോധിക്കുന്നു.
  • താഴെത്തട്ടില്‍ സര്‍വേകള്‍ നടത്തുന്നു.
  • വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നു.
  • ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക.

Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details