ഗാസിയാബാദ് :കടലാമകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും കള്ളക്കടത്ത് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി പിടിയില്‍. നൂറോളം ജീവനുള്ള കടലാമകളെയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ താമസിക്കുന്ന ഭീം(38) ആണ് ഇന്നലെ(09-07-2024) ഉച്ചയോടെ ഗീത കോളനിയിൽ നിന്ന് പിടിയിലായത്.
ഇന്ത്യൻ കടലാമകൾ, 45 കുളക്കടലാമകൾ, മൂന്ന് ഇന്ത്യൻ ഐ ആമകൾ (ഷെഡ്യൂൾ-I), രണ്ട് ഇന്ത്യൻ സോഫ്റ്റ് ഷീൽഡ് ആമകൾ (ഷെഡ്യൂൾ-I) എന്നിവയുൾപ്പെടെ 100 കടലാമകളെയാണ് പൊലീസ് കണ്ടെടുത്തത്.
പ്രതി ഗീത കോളനി പരിസരത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വലിയ ബാഗുമായി സ്‌കൂട്ടറിയിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.