സെറാംപൂർ:പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത് ഇന്ത്യ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെറാംപൂരിൽ വച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാളിലെ സെറാംപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പിഒകെയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട് അമിത് ഷായുടെ വാക്കുകൾ.
2019 ലെ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിലേക്ക് സമാധാനം തിരിച്ചെത്തി. എന്നാൽ ഇപ്പോൾ നാം പാക് അധീന കശ്‌മീരിൽ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നു.നേരത്തെ ആസാദിയുടെ മുദ്രാവാക്യങ്ങൾ ഇവിടെ കേട്ടിരുന്നു, ഇപ്പോൾ അതേ മുദ്രാവാക്യങ്ങളാണ് പിഒകെയിലും കേൾക്കുന്നത്. നേരത്തെ ഇവിടെ എന്തുണ്ടായോ, ഇപ്പോൾ പാക് അധീന കശ്‌മീരിലും ഉണ്ടാകുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. പിഒകെ ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാത്ത കോൺഗ്രസ് നേതാക്കളെയും അമിത് ഷാ വിമർശിച്ചു.