കേരളം

kerala

ETV Bharat / bharat

ദാരിദ്ര്യ നിർമാർജനത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു: നരേന്ദ്ര മോദി - PM MODI IN MAHARASHTRA

മഹാരാഷ്‌ട്രയി ൽ നടന്ന പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

MAHARASHTRA ASSEMBLY ELECTION  MODI SLAMS CONGRESS  നരേന്ദ്ര മോദി മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര നിയസഭ തെരഞ്ഞെടുപ്പ്
PM Modi (ETV Bharat)

By ETV Bharat Kerala Team

Published : Nov 15, 2024, 12:23 PM IST

പൻവേൽ (മഹാരാഷ്‌ട്ര):ദാരിദ്ര്യ നിർമാർജനത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ പൻവേലിൽ നടന്ന പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

'ദരിദ്രരെ ദരിദ്രരയി നിലനിർത്തുക എന്ന അജണ്ടയിലാണ് കോൺഗ്രസ് എപ്പോഴും പ്രവർത്തിക്കുന്നത്. തലമുറ തലമുറയായി അവർ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. ദാരിദ്ര്യ നിർമാർജനത്തിന്‍റെ പേരില്‍ കോൺഗ്രസ് പാവങ്ങളെ കൊള്ളയടിച്ചു.'- മോദി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നുഴഞ്ഞുകയറ്റക്കാർക്കും റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ഗ്യാസ് സിലിണ്ടറുകള്‍ കുറഞ്ഞ വിലയില്‍ നൽകുമെന്ന് കോൺഗ്രസ് നേതാവ് പരസ്യമായി പ്രഖ്യാപിച്ചതായും മോദി പറഞ്ഞു.

'ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്‍റെ നിലനിൽപ്പ് അപകടത്തിലാണ്. തങ്ങളുടെ നിലനിൽപ്പ് സംരക്ഷിക്കാനും അധികാരത്തിൽ വരാനും കോൺഗ്രസ് എന്തും ചെയ്യും. നുഴഞ്ഞുകയറ്റക്കാർക്കും റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ഗ്യാസ് സിലിണ്ടറുകള്‍ കുറഞ്ഞ നിരക്കില്‍ നൽകുമെന്ന് കോൺഗ്രസ് നേതാവ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.'- മോദി പറഞ്ഞു.

നവംബർ 20ന് ആണ് മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23 ന് വോട്ടെണ്ണും. 2019ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളുമാണ് നേടിയത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 48ൽ 30 സീറ്റുകളും മഹാവികാസ് അഘാഡി സഖ്യമാണ് നേടിയത്. ഭരണ സഖ്യമായ മഹായുതിക്ക് 17 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

Also Read:ദേശീയ സെൻസസിൽ ജാതി വിവരങ്ങള്‍ ഉൾപ്പെടുത്താൻ കേന്ദ്രത്തെ നിർബന്ധിക്കും: തെലങ്കാന മുഖ്യമന്ത്രി

ABOUT THE AUTHOR

...view details