ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20, 21 തീയതികളിൽ യോഗാ ദിനാചരണത്തിനും വികസന പദ്ധതികളുടെ തറക്കല്ലിടലിനും ജമ്മു കശ്‌മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് പുറത്ത് വിട്ട ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച്, ജൂൺ 20 ന് വൈകുന്നേരം ആറ് മണിക്ക് ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കോൺഫറൻസ് സെന്‍ററിൽ നടക്കുന്ന 'എംപവറിംഗ് യൂത്ത്, ട്രാൻസ്‌ഫോർമിംഗ് ജെ & കെ' പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
തുടർന്ന് ജമ്മു കശ്‌മീരിലെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കാർഷിക, അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിക്കും അദ്ദേഹം തുടക്കമിടും. ജൂൺ 21ന് രാവിലെ 6.30ന് ശ്രീനഗറിലെ എസ്‌കെഐസിസിയിൽ നടക്കുന്ന പത്താമത് അന്താരാഷ്‌ട്ര യോഗ ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യുകയും അതിനുശേഷം സിവൈപി യോഗ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, 'യുവജനങ്ങളെ ശാക്തീകരിക്കുക, ജമ്മു കശ്‌മീരിനെ രൂപാന്തരപ്പെടുത്തുക എന്നത് ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നിമിഷമാണ്, അതിനാൽ പുരോഗതി കാണിക്കുകയും യുവ നേട്ടക്കാർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. ഈ സമയത്ത്, പ്രധാനമന്ത്രി സ്‌റ്റാളുകൾ പരിശോധിക്കുകയും ജമ്മു കശ്‌മീരിലെ യുവാക്കളുമായി സംവദിക്കുകയും ചെയ്യും.
1,500 കോടിയിലധികം ചെലവ് വരുന്ന 84 പ്രധാന വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. റോഡ് അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണ പദ്ധതികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടും.
കൂടാതെ, ചെനാനി-പട്‌നിടോപ്പ്-നശ്രീ വിഭാഗത്തിന്‍റെ മെച്ചപ്പെടുത്തൽ, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റുകളുടെ വികസനം, 06 സർക്കാർ ഡിഗ്രി കോളേജുകളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 1,800 കോടി രൂപയുടെ കാർഷിക, അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ (ജെകെസിഐപി) പദ്ധതിയും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.