ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം ചിലർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാമെന്നും എന്നാലത് അസാധ്യമല്ലെന്നും മോദി പറഞ്ഞു. വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.
'വികസിത് ഭാരത്' എന്ന ആശയം അതിന്‍റെ ഓരോ ചുവടുവയ്പ്പിനെയും നയങ്ങളെയും തീരുമാനങ്ങളെയും നയിച്ചാൽ ഇന്ത്യ വികസിത രാജ്യമാകുന്നതിൽ നിന്ന് തടയാൻ ഒരു ശക്തിക്കും കഴിയില്ല. ഒരു രാജ്യം മുന്നോട്ട് പോകുന്നതിന് വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യ ചെയ്യുന്നത് ഇതാണ് എന്നും മോദി പറഞ്ഞു.
വ്യത്യസ്‌ത മേഖലകളിൽ രാജ്യം നിരവധി ലക്ഷ്യങ്ങൾ മുൻകൂട്ടി നേടിയെടുക്കുന്നുണ്ട്. 2030-ഓടെ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനുമുമ്പ് തന്നെ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർക്കാരിന് മാത്രം രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നും രാജ്യമെമ്പാടുമുള്ള യുവാക്കളുടെ കരുത്തിലാണ് അത് മുന്നോട്ട് പോകേണ്ടതെന്നും മോദി പറഞ്ഞു. യുവാക്കളുടെ ആശയങ്ങൾ രാജ്യത്തിന്‍റെ നയങ്ങളുടെ ഭാഗമാകുകയും അതിന് ദിശാബോധം നൽകുകയും ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.