ന്യൂഡൽഹി: സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സമയം കണ്ടെത്തിയിട്ടില്ലെന്ന് കോൺഗ്രസ്. വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മുതൽ സംഘര്‍ഷങ്ങള്‍ തുടര്‍കഥയായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് വിമര്‍ശിച്ചു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചതിനെ ചുറ്റിപ്പറ്റിയുള്ള നാടകത്തിനെയും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ് പരാമര്‍ശിച്ചു. കൃത്യം ഒരു വർഷം മുമ്പ് ഇംഫാലിൽ ഒരു വലിയ രാജിക്കത്ത് നാടകം അരങ്ങേറിയെന്നും സിങ്ങിന്‍റെ കീറിയ രാജിക്കത്തിന്‍റെ ഫോട്ടോ പങ്കിട്ടുകൊണ്ട് രമേഷ് എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു.
'മണിപ്പൂരിന്‍റെ വേദനയും യാഥനയും തുടരുന്നു. പ്രശ്‌നബാധിതമായ സംസ്ഥാനം സന്ദർശിക്കുകയോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മുഖാമുഖം സംസാരിക്കുകയോ ചെയ്യുന്നത് ഒഴികെ പ്രധാനമന്ത്രിക്ക് മറ്റെല്ലാത്തിനും സമയമുണ്ട്', അദ്ദേഹം പറഞ്ഞു. താഴ്‌വരയില്‍ ആധിപത്യമുള്ള മെയ്‌തേയ് സമുദായത്തിന്‍റെ പട്ടികവർഗ പദവി ആവശ്യപ്പെട്ട് കുക്കി ഗോത്രവർഗക്കാർ മാര്‍ച്ച് നടത്തി. ശേഷം വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മുതൽ സംഘര്‍ഷങ്ങള്‍ തുടര്‍കഥയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.