കേരളം

kerala

ETV Bharat / bharat

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ലഗേജ് കൂടിയാല്‍ കനത്ത പിഴ ഈടാക്കും, മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിൻ യാത്രക്കാര്‍ക്ക് അനുമതി നല്‍കിയതിലും കൂടുതല്‍ ലഗേജ് കൊണ്ടുപോയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

INDIAN WESTERN RAILWAY  PASSENGER LUGGAGE PERMIT  ഇന്ത്യൻ റെയില്‍വേ  RULES FOR LUGGAGE
Representational Image (ANI)

By PTI

Published : 5 hours ago

ന്യൂഡല്‍ഹി: മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കി വെസ്‌റ്റേണ്‍ റെയില്‍വേ. ട്രെയിൻ യാത്രക്കാര്‍ക്ക് അനുമതി നല്‍കിയതിലും കൂടുതല്‍ ലഗേജ് കൊണ്ടുപോയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഓരോ യാത്രക്കാരനും ഒരു നിശ്ചിത ലഗേജ് സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുണ്ട്, എന്നാൽ നിയമപ്രകാരം സ്‌കൂട്ടറുകൾ, സൈക്കിളുകൾ, അതുപോലെ 100 സെന്‍റീ മീറ്റർ x 100 സെന്‍റീ മീറ്റർ x 70 സെന്‍റീ മീറ്റർ വലിപ്പമുള്ള ചരക്കുകൾ എന്നിവ ലഗേജായി കൊണ്ടുപോകാൻ അനുമതിയില്ലെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'റെയില്‍വേ സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനും, നിശ്ചിത ലഗേജുകള്‍ പരിധികൾ പാലിച്ചുകൊണ്ട്, ട്രെയിൻ യാത്രാ സമയത്തിന് അനുസൃതമായി മാത്രം സ്‌റ്റേഷനുകളില്‍ പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും വെസ്റ്റേൺ റെയിൽവേ അഭ്യർത്ഥിക്കുന്നു,' എന്ന് പ്രസ്‌താവനയിലൂടെ അറിയിച്ചു. സൗജന്യ ലഗേജിന്‍റെ പരിധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ എല്ലാ യാത്രക്കാരോടും റെയിൽവേ അഭ്യർഥിച്ചു.

കനത്ത പിഴ ഊടാക്കും, ലഗേജ് നിയന്ത്രണം ഉടൻ പ്രാബല്യത്തില്‍

വിവിധ യാത്രാ ക്ലാസുകൾക്കുള്ള ലഗേജിന്‍റെ പരിധികള്‍ വ്യത്യസ്‌തമാണ്. ലഗേജ് പരിധിയില്‍ കൂടുതലാണെങ്കില്‍ അതിനനുസരിച്ച് പിഴ ഈടാക്കും. പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തിൽ വരികയും നവംബർ 8 വരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിൻ യാത്രക്കാര്‍ക്ക് കൊണ്ടുപോകാൻ അനുമതിയുള്ള ലഗേജ് പരിധികള്‍ അറിയാം

  • എസി ഫസ്റ്റ് ക്ലാസ് - സൗജന്യമായി 70 കിലോഗ്രാം, അധിക നിരക്കോടെ പരമാവധി 150 കിലോഗ്രാം.
  • എസി 2-ടയർ സ്ലീപ്പർ/ഫസ്റ്റ് ക്ലാസ്- സൗജന്യമായി 50 കിലോഗ്രാം, അധിക നിരക്കോടെ 100 കിലോഗ്രാം.
  • എസി 3-ടയർ സ്ലീപ്പർ/എസി ചെയർ സൗജന്യമായി 40 കിലോഗ്രാം, പരമാവധി 40 കിലോഗ്രാം.
  • സ്ലീപ്പർ ക്ലാസ് സൗജന്യമായി 40 കിലോഗ്രാം, അധിക നിരക്കോടെ പരമാവധി 80 കിലോഗ്രാം

ദീപാവലി, ഛഠ്‌ പൂജ ഉള്‍പ്പെടെയുള്ള അവധികള്‍ കണക്കിലെടുത്ത് ട്രെയിൻ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും അതത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അവസാന മിനിറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനായി ട്രെയിൻ യാത്രക്കാർ അതിനനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ അഭ്യർഥിക്കുന്നുവെന്നും വെസ്‌റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ വിനീത് അഭിഷേക് വ്യക്തമാക്കിയിരുന്നു.

Read Also:ദീപാവലി തിരക്ക്; ട്രെയിൻ യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പുമായി റെയില്‍വേ

ABOUT THE AUTHOR

...view details