കേരളം

kerala

ETV Bharat / bharat

തന്ത്രിയുടെ ഉപദേശം, പിഞ്ചുകുഞ്ഞിനെ ബലികൊടുത്ത് മാതാപിതാക്കള്‍; മൃതദേഹം എവിടെയെന്ന് വെളിപ്പെടുത്തിയില്ല - PARENTS KILLED INFANT AS SACRIFICE

ഗ്രാമത്തിലെ ഒരു തന്ത്രിയുടെ ഉപദേശം അനുസരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

PARENTS KILLED DAUGHTER UP  SACRIFICE MURDER MUZAFFARNAGAR  പിഞ്ച് കുഞ്ഞിനെ ബലികൊടുത്തു യുപി  മാതാപിതാക്കള്‍ കുഞ്ഞിനെ ബലികൊടുത്തു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 10, 2024, 5:46 PM IST

മുസാഫർനഗർ : ഉത്തർപ്രദേശില്‍ 37 ദിവസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്ത് ദമ്പതികള്‍. ഉത്തര്‍പ്രദേശിലെ ഭോപ്പ ഗ്രാമത്തിലാണ് ദാരുണ സംഭവം. ഗ്രാമത്തിലെ ഒരു തന്ത്രിയുടെ ഉപദേശം അനുസരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. തന്ത്രിയേയും കുഞ്ഞിന്‍റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഭവമിങ്ങനെ :ബെൽഡ ഗ്രാമത്തിലെ താമസക്കാരായ ഗോപാലും ഭാര്യ മംമ്തയും മകള്‍ ഷാഗുണ്‍ ജനിച്ചത് മുതല്‍ തന്ത്രിയെ കാണാറുണ്ടായിരുന്നു. മകള്‍ നിത്യരോഗിയായതിനാല്‍ അസുഖം ഭേദമാകാന്‍ ഇവര്‍ തന്ത്രിയുടെ ഉപദേശം തേടിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച, മകളുമായി തന്ത്രിയെ കാണാന്‍ പോയ ദമ്പതികള്‍ തിരികെ എത്തിയപ്പോള്‍ കൂടെ കുഞ്ഞ് ഉണ്ടായിരുന്നില്ല. സംശയം തോന്നിയ അയൽവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. തന്ത്രിയുടെ ഉപദേശ പ്രകാരം കുഞ്ഞിനെ ബലിയർപ്പിച്ചു എന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, ആവർത്തിച്ച് ചോദ്യം ചെയ്‌തിട്ടും പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റകൃത്യത്തിന് പിന്നിലെ മുഴുവൻ കഥയും യഥാർഥ ലക്ഷ്യവും വെളിപ്പെടുത്തുമെന്നും സർക്കിൾ ഓഫിസർ ഡോ രവിശങ്കറും എസ്‌പി റൂറൽ ആദിത്യ ബൻസാലും ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ സെപ്‌റ്റംബർ 27-ന് ആണ് ഹത്രാസിൽ സ്‌കൂളിന്‍റെ അഭിവൃദ്ധിക്കായി സ്‌കൂള്‍ ഉടമസ്ഥർ രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലികൊടുത്തത്. സംഭവത്തില്‍ സ്‌കൂളിന്‍റെ ഉടമയും പിതാവുമടക്കം അറസ്‌റ്റിലായിരുന്നു.

Also Read :സ്‌കൂളിന്‍റെ അഭിവൃദ്ധിക്കായി നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നു, ഡയറക്‌ടറും അധ്യാപകരും അറസ്റ്റിൽ

ABOUT THE AUTHOR

...view details