ആനന്ദ്(ഗുജറാത്ത്) :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന് അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അതിലൂടെ ഒരു ദുര്‍ബല സര്‍ക്കാരിനെ അവര്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഒരു മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പോലും അവരെ കണ്ടെത്താനാകില്ല.
കോണ്‍ഗ്രസ് ഇവിടെ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാകിസ്ഥാനില്‍ അവര്‍ക്ക് വേണ്ടി വലിയ പ്രാര്‍ത്ഥന നടക്കുന്നു എന്നതാണ് രസകരമായ കാര്യം. രാജകുമാരനെ പ്രധാനമന്ത്രിയായി കാണമെന്നാണ് പാകിസ്ഥാന്‍റെ ആഗ്രഹം. കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ ഏറ്റവും വലിയ പ്രശംസകര്‍ ആണ്. പാകിസ്ഥാനും കോണ്‍ഗ്രസുമായുള്ള ഇടപാടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്നുള്ളത് പോലെ ശക്തമായ ഒരു സര്‍ക്കാര്‍ വേണമെന്ന് ശത്രുക്കള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് 26/11 ആക്രമണം ഉണ്ടായപ്പോള്‍ അധികാരത്തിലിരുന്നത് പോലുള്ള ദുര്‍ബലമായ സര്‍ക്കാരിനെയാണ്.