ഹൈദരാബാദ്: സര്‍ക്കാര്‍ ജോലിയെന്നത് ഇന്ത്യയിലെ സാധാരണക്കാരായ യുവതയുടെ സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുന്നത് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ്. പലര്‍ക്കും പാതിവഴിയില്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നു.
അതിനിടയിലാണ് ഒരു ഗ്രാമത്തിലെ യുവാക്കള്‍ 100ല്‍ അധികം സര്‍ക്കാര്‍ ജോലികള്‍ നേടിയിരിക്കുന്നത്. പറഞ്ഞുവരുന്നത് തെലങ്കാലനയിലെ ഗാര്‍ല എന്ന ഗ്രാമത്തെ കുറിച്ചാണ്. 1,109 കുടുംബങ്ങള്‍ താമസിക്കുന്ന ഗാര്‍ല ഒരു കാലത്ത് പട്ടിണിയില്‍ പൊറുതിമുട്ടിയിരുന്ന ഗ്രാമമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ദാരിദ്ര്യത്തിന്‍റെ അതിര്‍വരുമ്പുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗാര്‍ലയിലെ യുവാക്കള്‍. ഗാര്‍ലയിലെ നൂറ് കണക്കിന് യുവാക്കളാണ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കിയിരിക്കുന്നത്. ഗാര്‍ലയിലെ യുവാക്കള്‍ സ്വന്തമാക്കിയ സര്‍ക്കാര്‍ ജോലികളില്‍ ഇവ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ജോലികളില്‍
81 സർക്കാർ അധ്യാപകർ
28 പൊലീസ് ഉദ്യോഗസ്ഥർ
6 പഞ്ചായത്ത് സെക്രട്ടറിമാർ
8 ബാങ്ക് ജീവനക്കാർ
6 സര്‍ക്കാര്‍ ഡോക്‌ടർമാർ
2 വനം വകുപ്പ് ജീവനക്കാർ
2 തപാൽ ജീവനക്കാർ
2 ജൂനിയർ അസിസ്റ്റൻ്റുമാർ
1 പ്രൊഫസര്‍
1 അസിസ്റ്റൻ്റ് പ്രൊഫസര്‍
1 ഐആര്‍എസ് ഓഫിസര്‍
1 ഐപിഎസ് ഓഫിസര്‍
1 അസിസ്റ്റൻ്റ് എഞ്ചിനീയർ
1 അസിസ്റ്റൻ്റ് ഡിവിഷണൽ എന്‍ജീനിയർ
1 ബിഎച്ച്ഇഎല്‍ ജീവനക്കാരൻ
1 അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ഓഫിസർ (എഇഒ)
5 കെജിബിവി അധ്യാപകർ
13 മറ്റ് ജോലികള്‍ ചെയ്യുന്നവര്‍
ഡോ. ചന്ദവത്ത് ബാലുനായക്: തൊഴിലാളിയില്‍ നിന്ന് പ്രിൻസിപ്പലിലേക്കുളള വളര്‍ച്ച:ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഡോ. ബാലുനായക് ജനിക്കുന്നത്. കൂലിപണി ചെയ്‌തു കൊണ്ടാണ് ഗണിതശാസ്‌ത്രത്തിൽ ഡോക്‌ട്രേറ്റ് നേടുന്നത്. ഇന്ന് പിഎസ് അങ്കണ്ണഗുഡെം സ്‌കൂളിലെ പ്രിൻസിപ്പലാണ് അദ്ദേഹം. കൂടാതെ, ചന്ദവത്ത് ബാലുനായക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
ഗംഗാവത് ശ്രീനിവാസ്: കർഷകനിൽ നിന്ന് അധ്യാപകനിലേക്കുളള യാത്ര:ഗംഗാവത് ശ്രീനിവാസ് ഗാര്‍ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ജനിക്കുന്നത്. ഗ്രാമത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗംഗാവതും നന്നായി പഠിച്ചു. കഠിനാധ്വാനത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും ബിഎഡും പൂർത്തിയാക്കി. 2012 മുതൽ ഗാർല എജിഎച്ച്എസിൽ എസ്‌ജിടിയായി പഠിപ്പിക്കുന്നു. ഒപ്പം തെലങ്കാന ട്രൈബൽ അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്‌ഠിക്കുന്നു.
Also Read:ഇതു തമിഴ്‌നാട്ടിലെ ആര്‍മി ഗ്രാമം; കമ്മവൻപേട്ടയില്‍ നിന്നും സൈന്യത്തില്‍ ചേര്‍ന്നത് മൂവായിത്തിലധികം പേര്‍, അറിയാം ‘ആർമി പേട്ട’യെക്കുറിച്ച്