ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ മധ്യ റെയില്‍വേ അറിയിച്ചു. സെക്കന്തരാബാദില്‍ നിന്ന് കൊല്ലത്തേക്ക് സെപ്റ്റംബര്‍ പതിമൂന്ന് വെള്ളിയാഴ്‌ച വൈകിട്ട് 5.30ന് പ്രത്യേക ട്രെയിന്‍ പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 12.20ന് കൊല്ലത്ത് എത്തിച്ചേരും.
തിരികെ സെപ്റ്റംബര്‍ പതിനഞ്ചിന് പുലര്‍ച്ചെ 2.30ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം 10.30ന് സെക്കന്തരാബാദില്‍ എത്തിച്ചേരും. രണ്ട് എസി ടു ടയര്‍ കോച്ചുകളും അഞ്ച് എസി ത്രീ ടയര്‍ കോച്ചുകളും പത്ത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും രണ്ട് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് പ്രത്യേക ട്രെയിനുകള്‍.
കേരളത്തിലെ സ്റ്റോപ്പുകള്‍
- തൃശൂര്‍
- ആലുവ
- എറണാകുളം ടൗണ്‍
- കോട്ടയം
- ചങ്ങനാശേരി
- തിരുവല്ല
- ചെങ്ങന്നൂര്‍
- മാവേലിക്കര
- കായംകുളം
- ശാസ്‌താംകോട്ട
- കൊല്ലം
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിന് പുറമെ നിസാമുദ്ദീനില്‍ നിന്ന് കൊച്ചു വേളിയിലേക്ക് ഉത്സവ സ്പെഷ്യല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇവ സെപ്റ്റംബര്‍ 20, 27, ഒക്‌ടോബര്‍ നാല്, 11, 18, 25, തീയതികളിലും നവംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ഉച്ചയ്ക്ക് 02.15ഓടെ പുറപ്പെടും. മൂന്നാം ദിവസം രാത്രി 08.40ന് ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും.
നിസാമുദ്ദീന്‍-കൊച്ചുവേളി ഉത്സവ സ്പെഷ്യല്‍ ട്രെയിന്‍ ഹസ്രത് നിസാമുദ്ദീന്‍ നിന്ന് സെപ്റ്റംബര്‍ 23, 30, ഒക്‌ടോബര്‍ 07, 14, 21,28, നവംബര്‍ 04, 11, 18,25, ഡിസംബര്‍ 02 തീയതികളില്‍ പുലര്‍ച്ചെ 04.10ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് 02.15ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. 14 എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകളും ഒരു ഭിന്നശേഷി സൗഹൃദ കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനുമാണ് ഈ ട്രെയിനുകളില്‍ ഉണ്ടാകുക.
കേരളത്തിലെ സ്റ്റോപ്പുകള്‍
- കൊല്ലം
- കായംകുളം
- ചെങ്ങന്നൂര്‍
- തിരുവല്ല
- കോട്ടയം
- എറണാകുളം ടൗണ്‍
- ആലുവ
- തൃശൂര്‍
- പാലക്കാട്
Also Read:യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ; ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയിവേ