കോഴിക്കോട്:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ദുരന്തമുണ്ടായ സ്ഥലത്ത് തന്നെയുണ്ടെന്നാണ് സാങ്കേതിക തെളിവുകള്‍ നല്‍കുന്ന സൂചനയെന്ന് ഉത്തര കന്നഡ എസ്‌പി എം.നാരായണ. ദുരന്തമുഖത്ത് സൈന്യത്തിന്‍റെ പരിശോധന ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഡാറിൽ നിന്ന് ലഭിച്ച സൂചന പ്രകാരം മണ്ണിനടിയിലും പുഴയിലും പരിശോധന തുടരുകയാണെന്നും എസ്‌പി നാരായണ ഇടിവി ഭാരതിനോട് പറഞ്ഞു.
'അര്‍ജുന്‍റെ ലോറി മണ്ണിനടിയില്‍ തന്നെ, സൈന്യത്തിന്‍റെ പരിശോധന ഊര്‍ജിതം': ഉത്തര കന്നഡ എസ്‌പി - Shirur Landslide Updates - SHIRUR LANDSLIDE UPDATES
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍റെ ലോറി ദുരന്തമുഖത്തെ മണ്ണിനടിയില്‍ തന്നെയെന്ന് എസ്‌പി എം നാരായണ. സാങ്കേതിക തെളിവുകളില്‍ നിന്നും ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികരണം. അര്‍ജുന്‍റെ ഫോണ്‍ സിഗ്നല്‍ അപകട സ്ഥലത്ത് തന്നെയെന്നും എസ്‌പി.
Shirur Karnataka (ETV Bharat)
Published : Jul 22, 2024, 4:04 PM IST
തെരച്ചില്‍ സംഘം തികഞ്ഞ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോറിയിലെ തടികളൊന്നും എവിടെയും കാണാനാകുന്നില്ല. അതുകൊണ്ട് തന്നെ അര്‍ജുന്‍റെ ലോറിയില്‍ നിന്ന് ഇവയൊന്നും പുറത്തേക്ക് വന്നിട്ടില്ല. അര്‍ജുന്‍റെ ഫോണിന്‍റെ സിഗ്നലുകള്‍ അപകട സ്ഥലത്ത് തന്നെയാണെന്ന സൂചന നല്‍കുന്നുണ്ടെന്നും എസ്‌പി വ്യക്തമാക്കി.
Also Read:അർജുന്‍റെ ലോറി റോഡിലെ മണ്ണിനടിയില്‍?; രണ്ടിടത്ത് നിന്ന് നിര്‍ണായക സിഗ്‌നല്‍