കേരളം

kerala

ETV Bharat / bharat

വ്യാജ ഇഡി നോട്ടീസ്, ഡിജിറ്റൽ അറസ്‌റ്റ്; യുവതിക്ക് നഷ്‌ടമായത് 34 ലക്ഷം രൂപ - WOMAN DUPED OF RS 34 LAKH

തട്ടിപ്പ് യുവതിയുടെ പേരില്‍ മുംബൈയിൽ നിന്ന് ഇറാനിലേക്ക് പാഴ്‌സല്‍ അയക്കുന്നുണ്ടെന്ന് പറഞ്ഞ്.

DIGITAL ARREST SCAM  CYBER SAFETY  FAKE ED NOTICE SCAM  ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 25, 2024, 8:56 AM IST

നോയിഡ:വ്യാജ ഇഡി നോട്ടീസ് നൽകി ഡല്‍ഹി സ്വദേശിനിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയതായി പരാതി. സെക്‌ടർ-41 ൽ താമസിക്കുന്ന നിധി പലിവാളിനാണ് ഡിജിറ്റല്‍ അറസ്‌റ്റില്‍ പണം നഷ്‌ടമായത്.

ആഗസ്‌ത് എട്ടിന് രാത്രി 10 മണിയോടെയാണ് യുവതിക്ക് തട്ടിപ്പ് സംഘത്തിന്‍റെ ഫോൺ കോള്‍ വന്നത്. അഞ്ച് പാസ്‌പോർട്ട്, രണ്ട് ഡെബിറ്റ് കാർഡ്, രണ്ട് ലാപ്‌ടോപ്പ്, 900 യുഎസ് ഡോളര്‍, 200 ഗ്രാം മയക്കുമരുന്ന് എന്നിവ അടങ്ങിയ പാഴ്‌സൽ യുവതിയുടെ പേരില്‍ മുംബൈയിൽ നിന്ന് ഇറാനിലേക്ക് അയക്കുന്നുണ്ട് എന്ന് പറഞ്ഞാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്കൈപ്പിൽ വിഡിയോ കോളില്‍ എത്തി ഒരാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റേതെന്ന പേരില്‍ രണ്ട് നോട്ടീസുകള്‍ തട്ടിപ്പുകാർ അയച്ചതായി പൊലീസ് കണ്ടെത്തി. ഇതിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

സംഭവത്തിൽ ഗൗതം ബുദ്ധ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻസ്‌പെക്‌ടർ ഇൻ ചാർജ് വിജയ് കുമാർ ഗൗതം അറിയിച്ചു.

Also Read:ഡിജിറ്റല്‍ അറസ്‌റ്റിനെ ഭയപ്പെടരുത്, ജാഗ്രത വേണം; തട്ടിപ്പില്‍ നിന്നും എങ്ങനെ സുരക്ഷിതരാകാമെന്ന് വിശദീകരിച്ച് മോദി

ABOUT THE AUTHOR

...view details