ഐസ്‌വാള്‍ (മിസോറാം) : നിരോധിത ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അന്‍സല്‍ അല്‍ ഇസ്ലാമിന്‍റെ രണ്ട് അംഗങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി ശിക്ഷിച്ചു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് നടപടി. മുഹമ്മദ് ഹസന്‍ എന്ന ഷരീഫുല്‍ ഹസന്‍, മുഹമ്മദ് സയാദ് ഹുസൈന്‍ എന്ന ഷിഹാബ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ കോടതി ശിക്ഷിച്ചത്.
ഇരുവര്‍ക്കും അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനൊപ്പം പതിനായിരം രൂപ പിഴയും നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവന് അനുഭവിക്കണം. ഇന്ത്യന്‍ കുറ്റകൃത്യനിയമം, വിദേശ നിയമം-നിയമവിരുദ്ധ പ്രവൃത്തികള്‍ (തടയല്‍) നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവര്‍ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ആധാര്‍ അടക്കമുള്ള വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് താമസിക്കുകയും ചെയ്‌തു. 2020 ജനുവരി 23നാണ് എന്‍ഐഎ കോടതി ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 സെപ്റ്റംബറിലാണ് കേസെടുത്തത്. അന്‍സര്‍ അല്‍ ഇസ്ലാമില്‍ നിന്ന് ഇരുവര്‍ക്കും പിന്തുണ ലഭിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി. അല്‍ഖ്വയ്‌ദയുടെ ബംഗ്ലാദേശി ശാഖയാണ് അന്‍സര്‍ അല്‍ ഇസ്ലാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുകയാണ് അവരുടെ ഉദ്ദേശ്യം.