കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ കോൺഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി: താരിഖ് ഹമീദ് കാര പുതിയ പിസിസി പ്രസിഡന്‍റ് - NEW CONGRESS LEADERSHIP IN JK

ജമ്മു കശ്‌മീരിൽ പത്ത് വർഷങ്ങൾക്ക് ശേഷം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുത്ത് ഹൈക്കമാൻഡ്. താരിഖ് ഹമീദ് കാര പുതിയ പിസിസി പ്രസിഡന്‍റ്.

JK ASSEMBLY POLL 2024  ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പ്  JK NEW PCC PRESIDENT  കശ്‌മീരിലെ പുതിയ പിസിസി പ്രസിഡന്‍റ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 17, 2024, 9:13 PM IST

ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ പുതിയ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുത്ത് ഹൈക്കമാൻഡ്. താരിഖ് ഹമീദ് കാരയെ പുതിയ പിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. താരാചന്ദ്, രാമൻ ഭല്ല എന്നിവരെ ജമ്മു കശ്‌മീർ പിസിസിയുടെ വർക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചു.

കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രത്യേക ക്ഷണിതാവായി വിഖാർ റസൂൽ വാണിയെയും നിയമിച്ചു. കശ്‌മീരില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് തീരുമാനമെടുത്തത്.

ജമ്മു കശ്‌മീരിൽ സെപ്‌റ്റംബർ 18, 25 ഒക്ടോബർ 1 എന്നീ തീയതികളിലായി മൂന്ന് ഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ (ഓഗസ്റ്റ് 16) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്താനുള്ള കോൺഗ്രസിന്‍റെ നീക്കം.

Also Read: ഉപതെരഞ്ഞെടുപ്പുകള്‍ ഉടനില്ല; ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details