ഹൈദരാബാദ്: പ്രമുഖ യുട്യൂബറും ബിയര്‍ ബൈസെപ്‌സ് ഷോയുടെ അവതാരകനുമായ രണ്‍വീര്‍ അല്ലാഹ്ബാദിയ വിവാദത്തില്‍. ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയിലെ പരാമര്‍ശമാണ് ഇദ്ദേഹത്തെ വിവാദത്തിലകപ്പെടുത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമയ് റെയ്‌ന, യൂട്യൂബര്‍ ആശിഷ് ചഞ്ചലാനി, ഹാസ്യതാരം ജസ്‌പ്രീത് സിങ്, കണ്ടന്‍റ് ക്രിയേറ്റേര്‍ അപൂര്‍വ മുഖിജ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ ഷോയില്‍ പങ്കെടുത്തത്. ഇതില്‍ ഇയാള്‍ മോശം പരാമര്‍ശം നടത്തിയതാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. സമയ് അവതരിപ്പിക്കുന്ന ഹാസ്യ പരിപാടിയില്‍ പങ്കെടുത്തവരിലൊരാളോട് മാതാപിതാക്കളെക്കുറിച്ചുള്ള ചോദ്യമാണ് വിവാദമുണ്ടാക്കിയത്.
പാനലിലുണ്ടായിരുന്ന മറ്റുള്ളവരെയും ഈ ചോദ്യം ഞെട്ടിച്ചു. എന്നാല്‍ അവര്‍ പെട്ടെന്ന് തന്നെ ചിരിച്ച് കൊണ്ട് ഇതിനെ കൈകാര്യം ചെയ്‌തു. എന്നാല്‍ അങ്ങനെ ക്ഷമിക്കാന്‍ നെറ്റിസണ്‍സ് പക്ഷേ തയാറായിട്ടില്ല. ഹാസ്യത്തിന്‍റെ പേരില്‍ ഏതറ്റം വരെ പോകാനും അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. രണ്‍വീറിന്‍റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു കഴിഞ്ഞു.
Backlash over Ranveer's comments ((Photo: X)) ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് എക്‌സില്‍ മിക്കവരും കുറിച്ചിട്ടുള്ളത്. രണ്‍വീറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. ഹാസ്യത്തിന്‍റെ പേരില്‍ ഇവര്‍ ജനങ്ങളിലേക്ക് തെറ്റായ സന്ദേശങ്ങള്‍ എത്തിക്കുന്നുവെന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.
ഇയാള്‍ക്ക് നേരത്തെ ദേശീയ ക്രിയേറ്റര്‍ പുരസ്‌കാരം കിട്ടിയിരുന്നു. ഇത്തരത്തിലൊരാള്‍ എങ്ങനെയാണ് ഇങ്ങനെ ഒരു പുരസ്‌കാരത്തിന് അര്‍ഹനാകുന്നതെന്ന ചോദ്യവും നെറ്റിസണ്‍സ് ഉയര്‍ത്തുന്നു. പുരസ്‌കാരം തിരികെ വാങ്ങണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇയാളെ പിന്തുടരുന്നവരെ മോശമാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണവും ഉയരുന്നു.
വര്‍ഷങ്ങളായി യുട്യൂബിലെ താരമായ രണ്‍വീറിന് തന്‍റെ ഷോയിലൂടെ നിരവധി ആരാധകരുണ്ട്. വലിയ ആളുകള്‍ക്കൊപ്പം പോഡ്‌കാസ്റ്റുകള്‍ ചെയ്‌ത ഇയാളുടെ യഥാര്‍ത്ഥ സ്വഭാവം ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റിലൂടെ പുറത്ത് വന്നിരിക്കുന്നു എന്നും ആരോപണമുയര്‍ത്തിയിട്ടുണ്ട്. ഏതായാലും സംഭവത്തിന് പിന്നാലെ നിരവധി പേര്‍ ഇയാളെ അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
Also Read:'സിനിമ ഒപ്പിട്ടപ്പോള്‍ കിട്ടിയത് കോടികള്‍!'; കിംവദന്തികളോട് പ്രതികരിച്ച് മൊണാലിസ