ന്യൂഡല്‍ഹി: ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) 1563 വിദ്യാര്‍ഥികള്‍ക്ക് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുനഃപരീക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. 2024 നീറ്റ്-യുജി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. അടുത്ത മാസം ആറുമുതല്‍ തുടങ്ങുന്ന കൗണ്‍സിലിങ് നടപടികള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. ഇതും കോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്‌വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. അന്തിമ ഫലം വരുന്നതുവരെ പരാതിക്കാര്‍ കാത്തിരിക്കാനും അവര്‍ കേസില്‍ വിജയിച്ചാല്‍ പരീക്ഷ മുഴുവന്‍ മാറ്റി വയ്ക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതിയ പരീക്ഷ നടത്തുന്ന 1,563 കുട്ടികളില്‍ 753 പേര്‍ ഇതിനകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ഇനിയുമൊരു പരീക്ഷയില്‍ കൂടി കടന്ന് പോകുന്നത് വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നീറ്റുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ കോടതി അടുത്തമാസം എട്ടിന് ഒന്നിച്ച് പരിഗണിക്കും.
ആദ്യഘട്ട കൗണ്‍സിലിങ് ജൂലൈ ആറു മുതല്‍ ഒരാഴ്‌ചയാണ്. പരാജയപ്പെട്ട ചില വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തണമെന്നത് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നും ഇത് രണ്ടും പരസ്‌പര വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൗണ്‍സിലിങ് രണ്ട് ദിവസം വൈകിത്തുടങ്ങാന്‍ ഉത്തരവിടണമെന്നായിരുന്നു മറ്റൊരു അഭിഭാഷകന്‍റെ വാദം. ഇത് നടപടിക്രമമാണെന്നും ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Also Read:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;കണ്ണികള്‍ ഇനിയുമേറെ. തേജസ്വി യാദവിന്‍റെ പി എയെ ചോദ്യം ചെയ്തു