ഛത്തീസ്‌ഗഡ് :ബീജാപൂരില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ജംഗ്ല പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെയാണ് (ഫെബ്രുവരി 27) സംഭവം (Naxalites killed In Chhattisgarh).
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍ : മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്‌ഗഡില്‍ നക്‌സല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ കനത്ത സുരക്ഷ.
Published : Feb 27, 2024, 4:25 PM IST
ജില്ല റിസർവ് ഗാർഡിന്‍റെയും (ഡിആർജി) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും (സിആർപിഎഫ്) പ്രത്യേക സംഘങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് (Central Reserve Police Force (CRPF). സുരക്ഷാസേന ഛോട്ടേ തുംഗലി വനത്തിന് സമീപം എത്തിയപ്പോള്‍ നക്‌സലൈറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു (Encounter In Bijapur).
ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും നാല് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലത്ത് വ്യാപക തെരച്ചില്‍ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു (District Reserve Guard (DRG). മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.