ഒഡിഷ : ഒഡിഷ-ഛത്തീസ്‌ഗഡ് അതിർത്തിയില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
മാൽക്കൻഗിരി എംവി-79 പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ ജവാനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.
ഛത്തീസ്‌ഗഡിൽ നിന്ന് നക്‌സലൈറ്റുകൾ ഒഡിഷയിലേക്ക് :ലഭിക്കുന്ന പ്രാഥമിക വിവരമനുസരിച്ച്, ചില നക്‌സലുകൾ ഛത്തീസ്‌ഗഡിൽ നിന്ന് മാൽക്കൻഗിരി വനത്തിലേക്ക് പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. എംവി-79 പൊലീസ് സ്റ്റേഷന് കീഴിലുള്ള ജിനെൽഗുഡ ഗ്രാമത്തിന് സമീപം ഇവർ ക്യാമ്പ് ചെയ്‌തിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ 'എസ്ഒജിയും' 'ഡിവിഎഫും' അടുത്തുള്ള വനത്തിൽ സംയുക്ത പരിശോധന ആരംഭിക്കുകയായിരുന്നു. തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.