ന്യൂഡല്‍ഹി :വിശാഖപട്ടണം ചാരക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് എന്‍ഐഎ പ്രത്യേക കോടതി. അബ്‌ദുല്‍ റഹ്‌മാന്‍ ഭാര്യ ഷൈസ്‌ത ഖൈസര്‍ എന്നിവര്‍ക്കാണ് അഞ്ചര വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.
ഇന്ത്യയ്‌ക്കെതിരായി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളിലെ ഏജന്‍റുമാരുമായി ചേര്‍ന്ന് അബ്‌ദുല്‍ റഹ്‌മാനും ഷൈസ്‌തയും പ്രവര്‍ത്തിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പാകിസ്ഥാനിലെ ബന്ധുക്കള്‍ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്‍റുമാരുമായി ബന്ധപ്പെടുകയും 2018 ഓഗസ്റ്റ് 14 നും 2018 സെപ്റ്റംബർ 1 നും ഇടയിൽ രാജ്യം സന്ദർശിക്കുകയും ചെയ്‌തതായും എന്‍ഐഎ അറിയിച്ചു.