ന്യൂഡല്‍ഹി: ഇന്ന് ദേശീയ യുവജന ദിനം. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി പന്ത്രണ്ടാണ് എല്ലാ വർഷവും ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. ഓരോ ഇന്ത്യന്‍ യുവാക്കളെയും പ്രചോദിപ്പിക്കുന്ന ദിനമാണിത്. യുവാക്കള്‍ക്ക് പുത്തന്‍ പ്രതിജ്ഞകള്‍ എടുക്കാനുള്ള ദിനംകൂടിയാണ് യുവജന ദിനം.
സ്വാമി വിവേകാനന്ദനെ പോലൊരാൾ ഇന്നും നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് ഊര്‍ജ്ജം പകരുകയും അവരെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുവജന ദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
"യുവാക്കൾക്കുള്ള ശാശ്വത പ്രചോദനം, അദ്ദേഹം യുവ മനസ്സുകളിൽ അഭിനിവേശവും ലക്ഷ്യവും ജ്വലിപ്പിക്കുന്നു. ശക്തവും വികസിതവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാട് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," മോദി എക്‌സിൽ കുറിച്ചു.
രാഷ്ട്രനിർമ്മാണത്തിനായി പ്രവർത്തിക്കാനും മനുഷ്യരാശിയെ സേവിക്കാനും സ്വാമി വിവേകാനന്ദന്‍ യുവാക്കളെ പ്രചോദിപ്പിച്ചതായി രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു. അദ്ദേഹത്തിൻ്റെ പരമ്പര ലോകമെമ്പാടുമുള്ള അസംഖ്യം ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും മുർമു എക്‌സിൽ കുറിച്ചു.