കേരളം

kerala

ETV Bharat / bharat

'സൈക്കോ ജഗന്‍ പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു'; ആന്ധ്ര മുഖ്യമന്ത്രിയ്‌ക്കെതിരെ നാരാ ലോകേഷ്‌

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമര്‍ശിച്ച് ടിഡിപി നേതാവ് നാരാ ലോകേഷ്‌. തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കുറച്ചതിലൂടെ പിന്നാക്ക വിഭാഗത്തെ പിന്നില്‍ കുത്തുകയാണെന്ന് കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ണൂല്‍ എംപി സഞ്ജയ് കുമാറും രംഗത്ത്.

Lokesh slams CM Jagan  TDP Leader Nara Lokesh  CM Jagan Mohan Reddy  മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി  ആന്ധ്രപ്രദേശ് പിന്നാക്ക സംവരണം
TDP Leader Lokesh Slams CM Jagan For Reducing Backward Classes Reservation

By ETV Bharat Kerala Team

Published : Mar 6, 2024, 12:55 PM IST

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറി നാരാ ലോകേഷ്‌. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിന്‍റെ സംവരണം 10 ശതമാക്കി കുറച്ചു. ഇത് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയാണെന്നും നാരാ ലോകേഷ്‌ തുറന്നടിച്ചു. മംഗലഗിരിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നാരാ ലോകേഷ്‌.

'സൈക്കോ ജഗന്‍ പിന്നാക്ക വിഭാഗത്തെ പിന്നില്‍ കുത്തുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം കുറച്ചു. ഇതിലൂടെ സംസ്ഥാനത്തെ 16,000ത്തോളം പിന്നാക്കക്കാര്‍ക്കാണ് അവസരങ്ങള്‍ നഷ്‌ടമായത്. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തന്നെയാണെന്നും' നാരാ ലോകേഷ്‌ കുറ്റപ്പെടുത്തി.

300 ബിസികളെ (Backward Class) ജഗന്‍ കൊലപ്പെടുത്തുകയും 26,000 പേര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്‌തു. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട ടിഡിപി നേതാക്കള്‍ക്കെതിരെയും കേസുകള്‍ എടുത്തിട്ടുണ്ട്. ബിസികള്‍ക്ക് പാര്‍ട്ടിയിലും നീതി ലഭിക്കുന്നില്ലെന്നും നാരാ ലോകേഷ്‌ കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക വിഭാഗത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ലെന്ന് ബിസി സെല്‍ (Backward Class Cell) പ്രസിഡന്‍റ് ജഗ്‌ന കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. വൈഎസ്ആർസിപിയിൽ സര്‍ക്കാര്‍ പിന്നാക്ക വിഭാഗത്തിന്‍റെ ശബ്‌ദം അടിച്ചമര്‍ത്തുകയാണെന്ന് കർണൂൽ എംപിയായ സഞ്ജയ് കുമാറും പറഞ്ഞു.

ABOUT THE AUTHOR

...view details