കേരളം

kerala

ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ ആസ്‌തി വിവരം പുറത്ത്: സമ്പന്നന്‍ നന്ദന്‍ നീലേക്കനി; ആസ്‌തി 7,710 കോടി - Assets of Lok Sabha candidates

7,710 കോടിയാണ് നന്ദന്‍ നീലേക്കനിയുടെ ആസ്‌തി. 730 കോടിയുടെ ആസ്‌തിയുള്ള സ്വരണ്‍ സലാറിയ ആണ് ബിജെപിയിലെ ധനികന്‍.

Lok Sabha election  Nandan Nilekani richest candidate  ലോക്‌സഭ തെരഞ്ഞെടുപ്പ്  നന്ദന്‍ നീലേക്കനി
Nandan Nilekani The Richest Candidate In The Lok Sabha Elections, Has Asset Of 7710 Crores

By ETV Bharat Kerala Team

Published : Mar 11, 2024, 3:24 PM IST

ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചവരിൽ ഏറ്റവും സമ്പന്നന്‍ നന്ദന്‍ നീലേക്കനി (Nandan Nilekani is the richest candidate in the Lok Sabha elections). 7,710 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്‌തി. 2014 ല്‍ ബെംഗളുരു സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു നന്ദന്‍ നീലേക്കനി മല്‍സരിച്ചത്.

2014 ല്‍ ബംഗാളിലെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷമാലി ദാസിന്‍റെ ആസ്‌തി (Assets of Shamali Das) 2,000 കോടി രൂപയാണ്. മൈസൂരുവില്‍ നിന്നുള്ള ശ്രീകാന്തദത്ത നരസിംഹരാജ വാഡിയാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ ധനികന്‍. 1,522 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്‌തി.

ഗുരുദാസ്‌പൂരില്‍ മത്സരിച്ച സ്വരണ്‍ സലാറിയ ആണ് ബിജെപിയിലെ ഏറ്റവും ധനികന്‍. 730 കോടിയുടെ ആസ്‌തിയുണ്ട് സലാറിയക്ക്. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യസിന്ധ്യ 2019 ല്‍ ഗുണയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ആസ്‌തി 374.5 കോടിയായിരുന്നു. ഡി.കെ ശിവകുമാറിന്‍റെ സഹോദരന്‍ ഡി. കെ സുരേഷിന്‍റെ ആസ്‌തി (Assets of D K Suresh) 338 കോടിയാണ്.

Also read: ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന കിരീടം വീണ്ടും സ്വന്തമാക്കി ബെസോസ് ; നേട്ടം ഇലോണ്‍ മസ്‌കിനെ പിന്തള്ളി

ABOUT THE AUTHOR

...view details