ന്യൂഡല്‍ഹി: തൊഴില്‍ കണ്ടെത്താനും പരിശീലനത്തിനും വ്യവസായ അവസര ശൃംഖലയ്ക്കുമുള്ള ഏകജാലകമായി പുതുതായി അവതരിപ്പിച്ച മൈ ഭാരത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ മാറ്റിയെടുക്കുമെന്ന് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവിലുള്ള സര്‍ക്കാര്‍ യുവാക്കള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നവരാണെന്നും മന്ത്രി ഐമ(AIMA)യുടെ യുവ നേതൃസമിതി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ യുവാക്കളുടെ ഇച്ഛാനുസരണം വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ യുവാക്കള്‍ ഉറക്കമുണര്‍ന്നാലുടന്‍ വാട്സ്ആപ്പില്‍ നോക്കാതെ മൈഭാരതില്‍ നോക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവമത്സരങ്ങളിലെ വിജയികളുമായി അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസം ചെലവിടുമെന്നും മന്ത്രി വ്യക്തമാക്കി. 2047ലെ വികസിത് ഭാരത് എന്ന ലക്ഷ്യത്തെക്കുറിച്ച് അവര്‍ക്ക് മുന്നില്‍ വിവരിക്കും. നിങ്ങളുടെ സങ്കല്‍പ്പപ്രകാരമായിരിക്കും വികസിത ഭാരതം കെട്ടിപ്പടുക്കുക എന്നും അദ്ദേഹം യുവവ്യവസായികളോട് കൂട്ടിച്ചേര്‍ത്തു.
യങ് ലീഡേഴ്‌സ് ഉച്ചകോടിയുടെ സുപ്രധാന ആശയങ്ങളും കാഴ്‌ചപ്പാടുകളും താനുമായി പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതപഠനത്തിനും
ഇപ്പോഴത്തെ സര്‍ക്കാര്‍ യുവാക്കളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്നവര്‍ ഇന്ത്യയിലെ അവസരങ്ങള്‍ ഉപയോഗിക്കാനായി തിരിച്ച് വന്ന് കൊണ്ടിരിക്കുന്നു.
സ്റ്റാര്‍ട്ട്അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ പരിപാടികള്‍ രാജ്യത്തെ യുവാക്കളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനും അവരുടെ സ്വപ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും സഹായകമാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഏഴ് മുതല്‍ എട്ട് ശതമാനം വരെ മൊത്ത ആഭ്യന്തര ഉത്പാദനം തൊഴില്‍ വളര്‍ച്ചയ്ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മുതല്‍ എട്ട് ശതമാനം വരെ മൊത്ത ആഭ്യന്തര ഉത്പാദനമുണ്ടാകുമ്പോള്‍ ഉത്പാദനം, കൃഷി, സേവന, അടിസ്ഥാന സൗകര്യം എന്നീ രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ലക്ഷം കോടി ഡോളര്‍ ലാഭമുള്ള കമ്പനികള്‍ നടത്തുന്നുവെന്ന് അപ്പോളോ ആശുപത്രി എംഡി സുനീത റെഡ്ഡി ചൂണ്ടിക്കാട്ടി. ഇതുപോലെ ഇന്ത്യയിലും നമ്മുടെ യുവാക്കള്‍ കമ്പനികള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്.
ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കുകയും ലിംഗ അസമത്വങ്ങളും ഇല്ലാതാക്കുകയുമാണ് യുവാക്കള്‍ ഊന്നല്‍ നല്‍കേണ്ട വിഷയങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകം നമ്മെ ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read:എൻആർസിക്ക് അപേക്ഷിക്കാത്തവർക്ക് ആധാർ കാർഡ് നല്‍കില്ല; തീരുമാനവുമായി അസം സർക്കാർ