നന്ദുർബാർ(മഹാരാഷ്‌ട്ര) : ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സീറ്റ് വിഭജന ഫോർമുല ബുധനാഴ്‌ച മുംബൈയിൽ ചേരുന്ന നേതാക്കളുടെ യോഗത്തിൽ അന്തിമമാകുമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. ( Seat-sharing formula Maha Vikas Aghadi (MVA)is likely to be finalised in the meeting of leaders in Mumbai).
കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി-ശരദ് ചന്ദ്ര പവാർ എന്നിവയാണ് എംവിഎ ഘടക കക്ഷികൾ.
കുറച്ച് ദിവസങ്ങളായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തുകയാണ് സഖ്യം. മഹാരാഷ്ട്രയിൽ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. വഞ്ചിത് ബഹുജൻ അഘാഡിയുടെ (വിബിഎ) പ്രകാശ് അംബേദ്‌കറെയും സീറ്റ് വിഭജന ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്.
എൻസിപി തലവൻ അജിത് പവാറിന്‍റെയും ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെയും അവസ്ഥ നോക്കൂ. നിർബന്ധത്തിന് വഴങ്ങി ബി.ജെ.പിയുമായി കൈകോർത്തതിന് ശേഷം ഭരണകക്ഷിയായ 'മഹായുതി' മോശം അവസ്ഥയിലാണെന്നും നാനാ പടോലെ കൂട്ടിച്ചേർത്തു.
കുടുംബ രാഷ്‌ട്രീയത്തിന്‍റെ പേരിൽ കോൺഗ്രസിനെ വിമര്‍ശിച്ച അമിത് ഷായുടെ പരാമര്‍ശത്തിന്, മകൻ ക്രിക്കറ്റ് ബോഡിയുടെ തലപ്പത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ ഗാന്ധി കുടുംബത്തിന് നേരെ വിരൽ ചൂണ്ടാൻ കഴിയുമെന്ന് പടോലെ ചോദിച്ചു.