ന്യൂഡൽഹി: കേരളത്തിൽ നിന്ന് എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷ് കോണ്‍ഗ്രസിന്‍റെ ചീഫ് വിപ്പ് ആയി വീണ്ടും നിയമിക്കപ്പെട്ടു. അസമില്‍ നിന്നുള്ള കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയിലെ പാർട്ടിയുടെ ഉപനേതാവ്. ഇത് സംബന്ധിച്ച കത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.
കൊടിക്കുന്നില്‍ സുരേഷ് വീണ്ടും കോണ്‍ഗ്രസ് ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയ് പാർട്ടി ഉപനേതാവ് - Kodikunnil Suresh Chief Whip - KODIKUNNIL SURESH CHIEF WHIP
കേരളത്തിൽ നിന്ന് എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ കോണ്‍ഗ്രസിന്‍റെ ചീഫ് വിപ്പ് ആയി തെരഞ്ഞെടുത്തു. അസമില്‍ നിന്നുള്ള കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ്.
Kodikkunnil Suresh (ETV Bharat)
Published : Jul 14, 2024, 7:16 PM IST
വിരുദുനഗർ എംപി മാണിക്കം ടാഗോറും കിഷൻഗഞ്ച് എംപി മുഹമ്മദ് ജാവേദും ലോക്‌സഭയിൽ പാർട്ടിയുടെ വിപ്പുമാരാകുമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, കോൺഗ്രസും ഇന്ത്യ സഖ്യ പാർട്ടികളും ഊർജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങൾക്ക് പോരാടുമെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.