ഉത്തര്‍പ്രദേശ്: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സെപ്‌റ്റിക് ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. അഭയ്‌പൂര്‍ സ്വദേശി ജഗ്മതിയാണ് പിടിയിലായത്. സെപ്‌റ്റംബര്‍ 29നാണ് കേസിനാസ്‌പദമായ സംഭവം.
രാത്രിയില്‍ ഫോണില്‍ ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതോടെ രോഷാകുലയായ യുവതി തന്‍റെ പെണ്‍കുഞ്ഞിനെ സെപ്‌റ്റിക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ജഗ്മതി ഗോണ്ട പൊലീസില്‍ പരാതി നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുഞ്ഞിനെ രാത്രിയില്‍ വനൃമൃഗങ്ങള്‍ കടിച്ചു കൊണ്ടുപോയതാണോയെന്നും സംശയമുണ്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞു. യുവതി സംശയം പ്രകടിപ്പിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍വനത്തിലടക്കം പരിശോധന നടത്തി. മാത്രമല്ല മേഖലയില്‍ ഡ്രോണ്‍ പരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു.
പിന്നാലെ പൊലീസ് ജഗ്മതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. വിശദമായി ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.
പ്രതികരണവുമായി പൊലീസ്:വീട്ടില്‍ നടത്തിയ പരിശോധനക്കിടെ സെപ്‌റ്റിക് ടാങ്കില്‍ നിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ഗോണ്ട പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു. കുഞ്ഞിന്‍റെ ദേഹത്ത് പരിക്കുകളൊന്നും ഇല്ലെന്നും എന്നാല്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണുള്ളത്. കുട്ടിയുടെ പേരില്‍ ജഗ്മതിയും ഭര്‍ത്താവും എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും അതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Also Read:സ്‌കൂളിന്‍റെ അഭിവൃദ്ധിക്കായി നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നു, ഡയറക്‌ടറും അധ്യാപകരും അറസ്റ്റിൽ