കേരളം

kerala

ETV Bharat / bharat

റൈസിയ്‌ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു, വേദനയില്‍ ഇറാന്‍ ജനതയ്‌ക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദി - MODI REACTS ON IRAN COPTER CRASH - MODI REACTS ON IRAN COPTER CRASH

ഞായറാഴ്‌ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അസർബൈജാൻ അതിർത്തിയിലുള്ള ജോൽഫ നഗരത്തിന് സമീപം തകർന്നു വീണു. സംഭവത്തിൽ ഉത്കണ്‌ഠ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

PRIME MINISTER NARENDRA MODI  IRANIAN PRESIDENT EBRAHIM RAISI  IRANIAN PRESIDENT COPTER CRASH  IRAN HELICOPTER CRASH
MODI REACTS ON IRAN COPTER CRASH (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 20, 2024, 8:30 AM IST

ന്യൂഡൽഹി :ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ തകർന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്‌ഠ രേഖപ്പെടുത്തുകയും ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. റൈസിയും രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഞായറാഴ്‌ച (മെയ് 19) ഇറാന്‍റെ വടക്കുപടിഞ്ഞാറൻ പർവതപ്രദേശങ്ങളിലാണ് തകർന്നുവീണത്.

ഇബ്രാഹിം റൈസിയുടെയും ഹുസൈൻ ആമിറാബ്‌ദൊല്ലാഹിയാന്‍റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർഥിക്കണെമെന്നും ഇറാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇവരെ കണ്ടെത്തുന്നതിനായി മൂടൽമഞ്ഞ് മൂടിയ വനത്തിൽ വൻ രക്ഷാസേന തെരച്ചിൽ നടത്തുകയാണ്.

"ഇറാൻ പ്രസിഡന്‍റ് റൈസിയുടെ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അഗാധമായ ആശങ്കയുണ്ട്. ദുരിതത്തിന്‍റെ ഈ മണിക്കൂറിൽ ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, പ്രസിഡന്‍റിന്‍റെയും അദ്ദേഹത്തിന്‍റെ സഹപ്രർത്തകരുടെയും ക്ഷേമത്തിനായി പ്രാർഥിക്കുന്നു," എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

ALSO READ : ഹെലികോപ്റ്റർ അപകടം ; പ്രസിഡന്‍റ് റൈസിക്കായി പ്രാർഥിക്കണമെന്ന് ഇറാൻ, തെരച്ചിൽ തുടരുന്നു

ABOUT THE AUTHOR

...view details